ന്യൂഡൽഹി: കോടതി വിധികൾ ഇംഗ്ലീഷിൽനിന്ന് മറ്റു ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ഇതിെൻറ തുടക്കമെന്ന നിലയിൽ സുപ്രീംകോടതി വിധി ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുകയാകും ആദ്യം ചെയ്യുക.
സുപ്രീംകോടതിയുടെ ബുദ്ധിപരവും ൈവജ്ഞാനികവുമായ ശാക്തീകരണത്തിന് സെൻറർ ഫോർ റിസർച് ആൻഡ് പ്ലാനിങ്ങിന് കീഴിൽ ഒരു ‘തിങ്ക് ടാങ്ക്’ നിലവിൽ വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് സുപ്രീംകോടതിയിലെ പ്രസ് ലോഞ്ചിലെത്തി മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് ചീഫ് ജസ്റ്റിസ് മനസ്സുതുറന്നത്. സുപ്രീംകോടതിയുടെ നിർമാണ പ്രവർത്തനങ്ങളുടെയും പരിപാലനത്തിെൻറയും ചുമതലയുള്ള ജസ്റ്റിസ് ബോബ്േഡയും കൂട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വന്നത്.
നീതിന്യായ പരിഷ്കരണങ്ങൾ, നീതി നിർവഹണം, നിയമ തത്ത്വങ്ങൾ എന്നിവയിലെ ഗവേഷണത്തിനും പഠനത്തിനും ഉൗന്നൽ കൊടുക്കുന്നതിെൻറ ഭാഗമാണ് ‘തിങ്ക് ടാങ്ക്’. മൂന്നംഗ ബെഞ്ചുകൾ പരമാവധി കുറച്ച് 14 കോടതികൾ പ്രവർത്തിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്ന ഇംഗ്ലീഷ് അറിയാത്ത കക്ഷികൾക്ക് വിധി എന്താണെന്ന് അറിയാത്ത നിസ്സഹായാവസ്ഥ നിലവിലുണ്ട്. ഒരു അഭിഭാഷകനും തെൻറ കക്ഷിക്ക് ഇവ പരിഭാഷപ്പെടുത്തിക്കൊടുക്കില്ല. അതിനവർക്ക് ഒഴിവുമുണ്ടാകില്ല. അതിനാൽ ഹിന്ദിയിൽ പരിഭാഷപ്പെടുത്തി തുടങ്ങാനാണ് പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈകോടതികളിലെ വിധികൾ അതത് ഭാഷകളിൽ ഇതുപോലെ പരിഭാഷപ്പെടുത്താനാകും.
സുപ്രീംകോടതി വിധികളും പിന്നീട് എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്താവുന്ന സാഹചര്യമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിന് വിപുലമായ സംവിധാനം വേണ്ടിവരില്ലേ എന്നുചോദിച്ച മാധ്യമപ്രവർത്തകനോട് പാർലമെൻറിൽ എല്ലാ ഭാഷകളിലുമുള്ള പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുന്നതിന് സംവിധാനമുണ്ടല്ലോ എന്ന് ജസ്റ്റിസ് ബോബ്ഡേ ചൂണ്ടിക്കാട്ടി.
കോടതിമുറികളിലെ മൈക്കുകൾ പ്രവർത്തിപ്പിക്കാത്തത് റിപ്പോട്ടിങ്ങിനെ ബാധിക്കുന്നുണ്ടെന്ന പരാതി മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ എല്ലാ ജഡ്ജിമാരുമൊത്ത് രാവിലെ പതിവ് ഇരുത്തത്തിൽ ഇക്കാര്യം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. കോടതി മുറിക്കകത്ത് മൊബൈൽ നെറ്റ്വർക്ക് കിട്ടാത്ത പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അത് പരിഹരിക്കാനുള്ള നടപടിയെടുക്കണമെന്ന് രജിസ്ട്രാർ ജനറലിനോട് നിർദേശിച്ചു.
മാധ്യമപ്രവർത്തകരുടെ പ്രസ് ലോഞ്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി എല്ലാ സൗകര്യങ്ങളുമൊരുക്കാൻ ജസ്റ്റിസ് ബോബ്ഡേക്ക് നിർദേശം നൽകി. കൊളീജിയം ശിപാർശ ചെയ്ത നാല് ജഡ്ജിമാരെ 48 മണിക്കൂറിനകം നിയമിച്ച കേന്ദ്ര സർക്കാർ നീക്കം അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുഭാഷ് റെഡ്ഡി, എം.ആർ. ഷാഹ്, അജയ് രസ്തോഗി എന്നിവരെയാണ് കൊളീജിയം ശിപാർശ ചെയ്ത് രണ്ട് ദിവസത്തിനകം നിർണയിച്ചത്. ഗുജറാത്ത് ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖുറൈശിയെ നിയമിക്കാെത ജസ്റ്റിസ് ദവെയെ നിയമിച്ചത് തെറ്റായിരുന്നുവെന്നും തങ്ങൾക്കും തെറ്റുപറ്റുമെന്നും ചീഫ് ജസ്റ്റിസ് തുറന്നുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.