കൂട്ടബലാൽസംഗ കേസ്​: യു.പി മുൻ മന്ത്രിയുടെ ഇടക്കാല ജാമ്യത്തിന്​ സുപ്രീംകോടതി സ്​റ്റേ


ലഖ്​നോ: കൂട്ടബലാൽസംഗ കേസിൽ അറസ്​റ്റിലായ ഉത്തർപ്രദേശ്​ മുൻ മന്ത്രി ഗായത്രി പ്രസാദ്​ പ്രജാപതിക്ക്​ അനുവദിച്ച ഇടക്കാല ജാമ്യം സ്​റ്റേ ചെയ്​ത്​ സുപ്രീംകോടതി. സെപ്​തംബർ നാലിനാണ്​ അലഹബാദ്​ ഹൈകോടതി പ്രജാപതിക്ക്​ രണ്ട്​ മാസത്തെ ഇടക്കാല ജാമ്യം നൽകിയത്​. ആരോഗ്യനില മോശമാണെന്നും വിദഗ്​ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജിലാണ്​ പ്രജാപതിക്ക്​ ജാമ്യം അനുവദിച്ചത്​. 2017 മാർച്ച്​ മുതൽ ഇയാൾ ജയിലിലാണ്​.

ചിത്രകൂഡ്​ സ്വദേശിനിയെ പ്രജാപതിയും കൂട്ടാളികളും ചേർന്ന്​ കൂട്ടബലാൽസംഗത്തിന്​ ഇരയാക്കിയെന്നാണ്​ കേസ്​. ഇവരുടെ മകളായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. 2014ലാണ്​ മന്ത്രി ആദ്യമായി പീഡിപ്പിച്ചതെന്നും 2016 ജൂലൈ വരെ ഇത്​ തുടർന്നുവെന്നും അവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കാൻ ശ്രമിച്ചപ്പോഴാണ്​ താൻ പരാതി നൽകിയതെന്നും യുവതി പറഞ്ഞിരുന്നു.

പ്രജാപതിക്കെതിരെ ഖനന അഴിമതി കേസും നിലവിലുണ്ട്​. ഇത്​ ഇപ്പോൾ സി.ബി.ഐ അ​േന്വഷിക്കുകയാണ്​. സമാജ്​വാദി പാർട്ടി സർക്കാറിൽ കാബിനറ്റ്​ പദവിയുള്ള മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.