അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 15 ദിവസത്തെ സാവകാശം -സുപ്രീംകോടതി

ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് 15 ദിവസത്തെ സാവകാശം ​ നൽകി സുപ്രീംകോടതി. ചൊവ്വാഴ്​ച ഇതുമായി ബന്ധപ്പെട്ട്​  വിശദമായ ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്​തമാക്കി. ജസ്​റ്റിസ്​ അശോക്​ ഭൂഷൻ, എസ്​.കെ കൗൾ, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ്​ സ്വമേധയ കേസെടുത്തത്​. 

അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 15 ദിവസത്തെ സമയം നൽകുകയാണ്​. എല്ലാ സംസ്ഥാനങ്ങളും തൊഴിലാളികൾക്ക്​ ​ എന്തെല്ലാം സൗകര്യങ്ങളുമാണ്​ ഏർപ്പെടുത്തിയതെന്ന്​ വ്യക്​തമാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്​. 

അതേസമയം ഇതുവരെ ഒരു കോടി അന്തർ സംസ്ഥാന തൊഴിലാളികളെ വീടുകളിലെത്തിച്ചിട്ടുണ്ടെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതിൽ 41 ലക്ഷം പേരെ റോഡ്​ മാർഗവും 57 ലക്ഷം പേരെ ട്രെയിനിലൂടെയും നാട്ടിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Supreme Court says 15 days enough for states-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.