ന്യൂഡൽഹി: യു.പി.എസ്.സിയുമായി ആലോചിക്കാതെ പൊലീസ് ഡയറക്ടർ ജനറലിെന (ഡി.ജി.പി) സ്വന്തം നിലയില്‍ നിയമിക്കാന്‍ അനുവദിക്കണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാറിെൻറ ആവശ്യം രൂക്ഷവിമര്‍ശനത്തോടെ സുപ്രീംകോടതി തള്ളി.
യു.പി.എസ്.സി പാനല്‍ നിശ്ചയിക്കുന്നവരെ മാത്രമേ ഡി.ജി.പിമാരായി നിയമിക്കാവൂയെന്ന പ്രകാശ് സിങ് കേസിലെ വിധി പിന്‍വലിക്കണമെന്ന ബംഗാളിെൻറ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
''സമാന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ നിരന്തരം കോടതിയെ സമീപിക്കുന്നു. ഇത് പ്രോത്സാഹിപ്പിക്കാനാവില്ല. നിയമത്തെ അധിക്ഷേപിക്കലാണിത്. നടപടിക്രമങ്ങളിലെ ദുരുപയോഗമാണിത്. ഇത്തരം അപേക്ഷകള്‍ ഫയല്‍ ചെയ്യരുത്. സമയം കൊല്ലാൻ മാത്രമുള്ള ഏർപ്പാടാണിത്. ഒരു സംസ്ഥാന സര്‍ക്കാറില്‍നിന്ന് ഇത്തരം നടപടികള്‍ പ്രതീക്ഷിക്കുന്നില്ല''- ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഭരണഘടന പ്രകാരം ഡി.ജി.പി നിയമനത്തില്‍ യു.പി.എസ്.സിക്ക് ഒരു പങ്കുമില്ലെന്നും ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പശ്ചിമ ബംഗാളിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.