ന്യൂഡൽഹി: ഗൊരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ 70 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സാധിക്കില്ല. ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ നിരസിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്നിട്ടും പരാതിയുണ്ടെങ്കിൽ അലഹാബാദ് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
യു.പിയിൽ ബി.ആർ.ഡി സർക്കാർ മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ ആഗസ്ത് ഏഴുമുതൽ ഇതുവരെ 70 കുട്ടികൾ മരിച്ചിരുന്നു. ബില്ലടക്കാത്തതിനെ തുടർന്നാണ് ഒാക്സിജൻ വിതരണം നിലച്ചതെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. 48 മണിക്കൂറിനുള്ളിൽ മാത്രം 38 കുട്ടികളാണ് മരിച്ചത്. മരിച്ചവരിൽ പലരും നവജാത ശിശു പരിചരണ വാർഡിൽ കഴിയുന്ന ശിശുക്കാളായിരുന്നു. സംഭവത്തിൽ ഒൗദ്യേആഗികമായി പരാതികളൊന്നും ലഭിക്കാത്തതിനാൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
സംസ്ഥാനസർക്കാർ ആഗസ്ത് 12ന് ചീഫ് സെക്രട്ടറി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജീവ് മിശ്രയെ സസ്പെൻറ് ചെയ്യുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മണ്ഡലമായ േഗാരഖ്പുരിലെ ബാബ രാഘവ്ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരന്തം സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.