നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് കൗൺസലിങ്: ഒരു ഘട്ടം കൂടി അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: 2021ലെ നീറ്റ് സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഒരു ഘട്ടംകൂടി കൗൺസലിങ് നടത്താൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

പുതുതായി 93 സീറ്റുകൾകൂടി അനുവദിച്ചിട്ടുണ്ടെന്നും ആദ്യത്തെ രണ്ടു ഘട്ടങ്ങളിലെ കൗൺസലിങ്ങിൽ ഈ സീറ്റുകൾ ലഭ്യമായിരുന്നില്ലെന്നും അതിനാൽ ഒരു ഘട്ടംകൂടി കൗൺസലിങ് നടത്തണമെന്നും ആവശ്യപ്പെട്ട് രണ്ടു ഡോക്ടർമാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ച് നിരസിച്ചത്.

ഈയൊരുഘട്ടത്തിൽ നീറ്റ് കൗൺസലിങ്ങുമായി ബന്ധപ്പെട്ട മുൻ ഉത്തരവിൽ മാറ്റം വരുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നീറ്റ് സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളുടെ പ്രവേശനത്തിനായുള്ള കട്ട് ഓഫ് പരിധി കുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. 

Tags:    
News Summary - Supreme Court NEET Super Specialty course counseling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.