സുപ്രീംകോടതി

പോഷ് നിയമം: കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം തടയൽ നിയമം (പോഷ് നിയമം) സംസ്ഥാന ബാർ കൗൺസിലുകളിലും ബാർ അസോസിയേഷനിലും ബാധകമാക്കണമെന്ന ഹരജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചു.

തൊഴിലുടമ-ജീവനക്കാർ ബന്ധത്തിൽ മാത്രമേ പോഷ് നിയമം ബാധകമാകൂ എന്നും അതിനാൽ വനിതാ അഭിഭാഷകർ അതിന്റെ പരിധിയിൽ വരില്ലെന്നും ജൂലൈ ഏഴിന് ബോംബെ ഹൈകോടതി വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് അഡ്വക്കറ്റും എഴുത്തുകാരിയുമായ സീമ ജോഷി നൽകിയ ഹരജിയിലാണ് നടപടി.

Tags:    
News Summary - Supreme Court Issues Notice To Union & BCI On Plea To Bring Bar Councils Under POSH Act For Women Advocates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.