രാകേഷ്​ അസ്​താനയുടെ നിയമനം; കേന്ദ്രസർക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​

ന്യൂഡൽഹി: ഡൽഹി പൊലീസ്​ കമ്മീഷണറായി രാകേഷ്​ അസ്​താനയെ നിയമിച്ചതിനെതിരെയുള്ള ഹരജികളിൽ കേന്ദ്രസർക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​. അസ്​താനയുടെ നിയമനം ചോദ്യം ചെയ്​ത്​ രണ്ട്​ ഹരജികളാണ്​ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്​. ഇതിലൊന്ന്​ എൻ.ജി.ഒ നൽകിയ പൊതുതാൽപര്യ ഹരജിയായിരുന്നു. അസ്​താനയുടെ നിയമനവുമായി ബന്ധപ്പെട്ട്​ ഹരജി തള്ളിയ ഡൽഹി ഹൈകോടതി വിധിക്കെതിരായ സ്​പെഷ്യൽ ലീവ്​ പെറ്റീഷനായിരുന്നു സുപ്രീംകോടതിക്ക്​ മുന്നിലെത്തിയ മറ്റൊരു ഹരജി.

ജസ്റ്റിസ്​ ഡി.വൈ.ചന്ദ്രചൂഢ്​, എ.എസ്​ ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. ഹരജിക്കാരനായി ഹാജരായ പ്രശാന്ത്​ ഭൂഷൺ എത്രയും ​പെ​ട്ടെന്ന്​ ഹരജിയിൽ തീർപ്പുണ്ടാക്കണമെന്ന്​ ആവശ്യപ്പെട്ടു. കേ​ന്ദ്രസർക്കാറിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി അസ്​താനക്ക്​ വേണ്ടിയും കോടതിയിലെത്തി. കേസിൽ രണ്ടാഴ്ചക്കകം സത്യവാങ്​മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടു.

1984 ബാച്ച്​ ഗുജറാത്ത്​ കേഡർ ഐ.പി.എസ്​ ഉദ്യോഗസ്ഥനായ രാകേഷ്​ അസ്​താനയെ ജൂലൈ 27നാണ്​ ഡൽഹി പൊലീസ്​ കമ്മീഷണറായി നിയമിച്ചത്​. വിരമിക്കാൻ നാല്​ ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നിയമനം. തുടർന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊതുതാൽപര്യം മുൻനിർത്തി അസ്​താനയുടെ കാലാവധി ഒരു വർഷം നീട്ടി നൽകി. അസ്​താനക്ക്​ കാലാവധി നീട്ടിനൽകിയത്​ സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണ്​ ഹരജിക്കാരുടെ വാദം.

Tags:    
News Summary - Supreme Court Issues Notice On CPIL Challenge Against Rakesh Asthana's Appointment As Delhi Police Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.