രണ്ടര വർഷത്തിന് ശേഷം വരവരറാവുവിന് ജാമ്യം

ന്യൂഡൽഹി: ഭീമകൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലായിരുന്നു പി.വരവരറാവുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകരമായ കാര്യങ്ങൾ മുൻനിർത്തിയാണ് ജാമ്യം അനുവദിച്ചത്. വിചാരണകോടതിയുടെ പരിധിവിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് നടപടി. ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധ ബോസ്, ശുദാൻഷു ദൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിചാരണകോടതിയുടെ പരിധിവിട്ടു പോകണമെങ്കൽ മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി നിർദേശിച്ചു. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും കോടതിയുടെ കർശന നിർദേശമുണ്ട്. റാവുവിന് താൻ ആഗ്രഹിക്കുന്ന ഏത് ചികിത്സയും നടത്താം. എന്നാൽ, ഇക്കാര്യം കേസിലെ അന്വേഷണ ഏജൻസിയായ എൻ.ഐ.എയെ അറിയിക്കണം. ​വരവരറാവുവിന്റെ ജാമ്യം മറ്റ് കുറ്റവാളികളുടെ കേസിനെ ബാധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തെ ബോംബെ ഹൈകോടതിയും വരവരറാവുന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. വരവരറാവുവിന് സ്ഥിരമായ ജാമ്യം നൽകാൻ ബോംബെ ഹൈകോടതി വിസമ്മതിച്ചിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി റാവു ജയിലിലാണ്.

Tags:    
News Summary - Supreme Court Grants Bail To Varavara Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.