ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്രയുടെ നടപടി ജുഡീഷ്യറിയുടെ നിഷ്പക്ഷതക്കും സ്വതന്ത്ര സ്വഭാ വത്തിനും മങ്ങലേൽപിക്കുന്നതാണെന്ന് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ.
സർക്കാറിനെതിരായ കേസുകളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് അസോസിയേഷൻ പ്രസിഡൻറ് ലളിത് ബാസിൽ പ്രസ്താവനയിൽ പറഞ്ഞു. സർക്കാറിെൻറ ഭാഗമായ സംവിധാനങ്ങളിൽനിന്ന് വേറിട്ടതും മാന്യവുമായ അകലം പാലിക്കുക എന്നത് ജഡ്ജിമാരുടെ അടിസ്ഥാന ബാധ്യതയാണ്.
അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിൽ പ്രസംഗിക്കവെ ജസ്റ്റിസ് അരുൺ മിശ്ര നടത്തിയ പ്രസ്താവനയിൽ ബാർ അസോസിയേഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമുഖ പ്രതിഭയും ദീർഘദൃഷ്ടിയുള്ള അന്താരാഷ്ട്ര നേതാവാണെന്നുമായിരുന്നു ജസ്റ്റിസ് മിശ്രയുടെ പരാമർശം.
മോദി ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണെന്നും മിശ്ര അഭിപ്രായപ്പെട്ടിരുന്നു.
പ്രധാനമന്ത്രി മോദിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.