ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ 27 ആഴ്ച ഗർഭിണിയായ ഗുജറാത്തിൽ നിന്നുള്ള യുവതിയുടെ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് യുവതിക്ക് ഗർഭചഥിദ്രത്തിന് അനുമതി നൽകിയത്.
മെഡിക്കൽ നടപടിക്രമങ്ങൾക്കായി ഇന്നോ ചൊവ്വാഴ്ചയോ രാവിലെ ഒമ്പതു മണിക്ക് ആശുപത്രിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഭ്രൂണത്തിന് ജീവനുള്ളതായി കണ്ടെത്തിയാൽ ഇൻകുബേഷൻ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ നൽകുമെന്ന് ബെഞ്ച് പറഞ്ഞു. കൂടാതെ, നിയമം അനുസരിച്ച് കുട്ടിയെ ദത്തെടുക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതിജീവിതയുടെ ഗർഭം അവസാനിപ്പിക്കാനുള്ള അപേക്ഷ ഗുജറാത്ത് ഹൈക്കോടതി മാറ്റിവച്ചതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.
കാലതാമസത്തിന്റെ ഓരോ ദിവസവും വളരെ നിർണായകവും വലിയ പ്രാധാന്യമുള്ളതുമാണെന്ന വസ്തുത ഹൈകോടതി കാണാതെപോയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആഗസ്റ്റ് 17ന് ഗുജറാത്ത് ഹൈക്കോടതി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് അതിജീവിത സ്‌പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചതിനെ തുടർന്നാണ് ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഹരജിക്കാരിയുടെ ഗർഭം അവസാനിപ്പിക്കാൻ നിയമപരമായ അനുമതി നൽകാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.