ബ്രിക്സിൽ ഇസ്രായേലിനെതിരായ പരാമർശം മയപ്പെടുത്താൻ ഇന്ത്യ; എതിർത്ത് അംഗങ്ങൾ

ന്യൂ​ഡ​ൽ​ഹി: ബ്രി​ക്‌​സ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​മാ​രു​ടെ​യും പ്ര​ത്യേ​ക പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും സം​യു​ക്ത പ്ര​സ്താ​വ​ന ഉ​ണ്ടാ​യി​ല്ല. ഇ​സ്രാ​യേ​ലി​നെ​ക്കു​റി​ച്ചും ഫ​ല​സ്തീ​നി​നെ​ക്കു​റി​ച്ചു​മു​ള്ള പ്ര​യോ​ഗ​ങ്ങ​ൾ മ​യ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ത്തി​യ ശ്ര​മ​ത്തെ മ​റ്റെ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളും എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണി​ത്.

ഗ​സ്സ​യി​ലും ല​ബ​നാ​നി​ലും ബോം​ബ് വ​ർ​ഷം ന​ട​ത്തി​യ ഇ​സ്രാ​യേ​ലി​നെ വി​മ​ർ​ശി​ക്കു​ന്ന ഭാ​ഷ മ​യ​പ്പെ​ടു​ത്താ​നും, ദ്വി​രാ​ഷ്‍ട്ര പ​രി​ഹാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ​ല​സ്തീ​ൻ രാ​ഷ്‍ട്ര​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ പ​രാ​മ​ർ​ശി​ക്കു​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കാ​നു​മാ​ണ് ശ്ര​മം ന​ട​ത്തി​യ​ത്. വെ​സ്റ്റ് ബാ​ങ്കി​ലെ​യും ല​ബ​നാ​നി​ലെ​യും ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ക്കു​മ്പോ​ൾ ഇ​സ്രാ​യേ​ൽ എ​ന്ന പ​രാ​മ​ർ​ശം മാ​റ്റി അ​ധി​നി​വേ​ശ ശ​ക്തി എ​ന്നാ​ക്കി മാ​റ്റാ​നും നോ​ക്കി. സം​യു​ക്ത പ്ര​സ്താ​വ​ന​ക്കു​ള്ള ക​ര​ട് ത​യാ​റാ​ക്കാ​നു​ള്ള ച​ർ​ച്ച​യി​ൽ 2025ൽ ​ബ്ര​സീ​ലി​യ​യി​ലും, 2024ൽ ​ക​സാ​നി​ലും ന​ട​ന്ന ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ലെ പ്ര​സ്താ​വ​ന​ക​ളി​ൽ​നി​ന്നു​ള്ള ചി​ല ഖ​ണ്ഡി​ക​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചു​വെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. മു​മ്പ് അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ൽ ഇ​ന്ത്യ​ത​ന്നെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​യോ​ഗ​ങ്ങ​ൾ നീ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ പ​ല ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും ആ​ശ്ച​ര്യം പ്ര​ക​ടി​പ്പി​ച്ചു.

ഉ​ഭ​യ​ക​ക്ഷി പ്ര​സ്താ​വ​ന​ക​ളി​ൽ, കി​ഴ​ക്ക​ൻ ജ​റു​സ​ലേം എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ന്ത്യ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നാ​ണ് ഒ​രു ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ 2026 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഇ​ന്ത്യ-​അ​റ​ബ് ലീ​ഗ് ഉ​ച്ച​കോ​ടി​യി​ലും ഇ​ന്ത്യ ഈ ​മാ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - India to soften remarks against Israel in BRICS; members oppose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.