പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന റോ​ഡ് ഷോ​യി​ൽ സ്കൂ​ട്ട​റി​ന്റെ പി​ൻ​സീ​റ്റി​ൽ സ​ഞ്ച​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മേ​ധാ​വി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി

ബാലിഗഞ്ചയും റാഷ്‌ബെഹാരിയും തൃണമൂലിന്റെ ഉരുക്കുകോട്ട; സകല അടവും പയറ്റി ബി.ജെ.പി

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി തെ​ക്ക​ൻ കൊ​ൽ​ക്ക​ത്ത മ​ണ്ഡ​ല​ങ്ങ​ളാ​യ ബാ​ലി​ഗ​ഞ്ച​യും റാ​ഷ്‌​ബെ​ഹാ​രി​യും.

ഇ​ട​ത് മു​ന്ന​ണി​യു​ടെ പ്ര​താ​പ​കാ​ല​ത്തു​പോ​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ ഉ​രു​ക്കു​കോ​ട്ട​ക​ളാ​യി​രു​ന്നു ഈ ​മ​ണ്ഡ​ല​ങ്ങ​ൾ. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നു​മാ​ണ് ബി.​ജെ.​പി​യും ഇ​ട​തു പാ​ർ​ട്ടി​ക​ളും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ നി​ല​നി​ർ​ത്തു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് തൃ​ണ​മൂ​ൽ.

സ​മ്പ​ന്ന​രും ഇ​ട​ത്ത​ര​ക്കാ​രും ദ​രി​ദ്ര​രു​മാ​യ വോ​ട്ട​ർ​മാ​ർ തു​ല്യ അ​ള​വി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളാ​ണി​വ. ബാ​ലി​ഗ​ഞ്ചി​ലെ ജ​ന​സം​ഖ്യ​യി​ൽ 50 ശ​ത​മാ​ന​വും മു​സ്‍ലിം​ക​ളാ​ണ്. റാ​ഷ്‌​ബെ​ഹാ​രി​യി​ൽ തൃ​ണ​മൂ​ലും ബി.​ജെ.​പി​യും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​തെ​ങ്കി​ൽ ബാ​ലി​ഗ​ഞ്ച​യി​ൽ ഫ​ലം പ്ര​വാ​ച​നാ​തീ​ത​മാ​ണെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും അ​ധ്യാ​പ​ക​നു​മാ​യ സാ​ന്താ​നു ഘോ​ഷ് പ​റ​ഞ്ഞു. കാ​ര​ണം, സി.​പി.​എ​മ്മി​നും ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ഈ ​മ​ണ്ഡ​ലം ഇ​ത്ത​വ​ണ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് വേ​ദി​യാ​കു​ന്ന​ത്. 2022ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന നേ​താ​വും മ​ന്ത്രി​യു​മാ​യ സോ​വ​ന്ദേ​ബ് ച​തോ​പാ​ധ്യാ​യ​ക്കും ബി.​ജെ.​പി​യു​ടെ ഷ​തോ​രൂ​പ​ക്കു​മെ​തി​രെ അ​ഫ്രീ​ൻ ബീ​ഗ​ത്തെ​യാ​ണ് സി.​പി.​എം ഇ​ത്ത​വ​ണ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ജാ​ദ​വ്പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്.​ഡി ചെ​യ്യു​ന്ന ബീ​ഗം, പു​തു​മു​ഖ​മാ​ണെ​ങ്കി​ലും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ക്കു​മെ​ന്ന് സി.​പി.​എം നേ​താ​വ് അ​ജോ​യ് ദാ​സ്ഗു​പ്ത അ​വ​കാ​ശ​പ്പെ​ട്ടു.

2021ൽ ​ഭ​വാ​നി​പു​ർ സീ​റ്റ് വി​ജ​യി​ച്ച​തി​ന് ശേ​ഷം സൊ​വ​ൻ​ദേ​ബ് ച​തോ​ബാ​ധ്യാ​യ രാ​ജി​വെ​ച്ചി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ൽ ബി.​ജെ.​പി​യു​ടെ സു​വേ​ന്ദു അ​ധി​കാ​രി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം മ​മ​ത ബാ​ന​ർ​ജി​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു രാ​ജി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഖാ​ർ​ദ​യി​ൽ​നി​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലെ​ത്തി. പാ​ർ​ട്ടി​ക്ക​തീ​ത​നാ​യി ഏ​റെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ച​തോ​പാ​ധ്യാ​യ​യെ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ വേ​ണ്ടി​യാ​ണ് തൃ​ണ​മൂ​ൽ ​നേ​തൃ​ത്വ​ത്തി​ന്റെ പു​തി​യ നീ​ക്കം.

റാ​ഷ്‌​ബെ​ഹാ​രി​യി​ൽ തൃ​ണ​മൂ​ലി​ന്റെ സി​റ്റി​ങ് എം.​എ​ൽ.​എ ദേ​ബാ​ശി​ഷ് ​​കു​മാ​റി​നെ​തി​രെ സം​ഘ്പ​രി​വാ​ർ സൈ​ദ്ധാ​ന്തി​ക​നും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സ്വ​പ​ൻ ദാ​സ്ഗു​പ്ത​യെ​യാ​ണ് ബി.​ജെ.​പി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ട​തു​മു​ന്ന​ണി സ​ഖ്യ​ക​ക്ഷി​യാ​യ സി.​പി.​ഐ-​എം.​എ​ൽ ലി​ബ​റേ​ഷ​ന്റെ സ്ഥാ​നാ​ർ​ഥി മാ​ന​സ് ഘോ​ഷും കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി അ​ശു​തോ​ഷ് ചാ​റ്റ​ർ​ജി​യും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. 1998 മു​ത​ൽ തൃ​ണ​മൂ​ലി​ന്റെ ഉ​റ​ച്ച സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും അ​ട​ക്കം ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബി.​ജെ.​പി ന​ട​ത്തു​ന്ന​ത്.

അ​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ 17ന് ​ദേ​ബാ​ശി​ഷ് ​​കു​മാ​റി​ന്റെ വ​സ​തി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യ​ത് വ​ൻ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രു​ന്നു. ഇ​തി​ന് പു​റ​മെ, ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​ദ്ദേ​ഹ​ത്തി​ന് സ​മ​ൻ​സും അ​യ​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ തൃ​ണ​മൂ​ൽ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ച്ച​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളെ ബി.​ജെ.​പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണെ​ന്ന് മ​മ​ത തു​റ​ന്ന​ടി​ച്ചി​രു​ന്നു. 

Tags:    
News Summary - Ballygunge and Rashbehari are Trinamool's iron fortresses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.