ന്യൂഡൽഹി: ചൂടിൽനിന്ന് രക്ഷതേടാൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ‘നോ എ.സി’ അവകാശവാദത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. താൻ എ.സി ഒഴിവാക്കുന്നുവെന്നും ചൂടിനെ നേരിടാൻ ഉള്ളി കൈയിൽ കരുതുന്നുവെന്നും ഇത് പരമ്പരാഗത പരിഹാരമാണെന്നുമാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. പഴയ ഒരു ഉള്ളി കീശയിൽ കൊണ്ടുനടക്കാൻ ഉപദേശിച്ച മന്ത്രിയുടെ അവകാശവാദത്തിനെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ളത്. മധ്യപ്രദേശിലെ ശിവപുരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് നോ എ.സി പരാമർശം നടത്തിയത്.
താൻ കാറിൽ എ.സി ഉപയോഗിക്കാറില്ല, എയർകണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരിക്കാറില്ലെന്നും വിഡിയോയിൽ മന്ത്രി പറയുന്നുണ്ട്. എന്നാൽ, പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഓഫിസിൽ ഇരുന്ന് ഫയൽ നോകുന്ന മന്ത്രിയുടെ ചിത്രവും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. ആഢംബര ജീവിതം നയിക്കുകയും സാധാരണക്കാരായ ജനങ്ങളോട് യാഥാർഥ്യ ബോധമില്ലാത്ത വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് വിവേകശൂന്യവുമാണെന്നും വിമർശനം ഉയർന്നു.
നിരവധി എയർകണ്ടീഷണറുകൾ സ്ഥാപിച്ച 400 ലധികം മുറികളുള്ള ഗ്വാളിയറിലെ ജയ് വിലാസ് കൊട്ടാരത്തിലാണ് താമസം. ആഡംബര കാറുകളും ഡൽഹിയിലെ അദ്ദേഹത്തിന്റെ ഓഫിസ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തിട്ടുള്ളതുമാണ്.
വീട്ടിൽ എയർകണ്ടീഷണറുകൾ വാങ്ങാൻ സാധിക്കാത്ത ആളുകളെ പരിഹസിക്കുന്ന പരാമർശങ്ങളെന്നും വിമർശനമുണ്ട്. അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം, തെറ്റിധരിപ്പിക്കുന്ന വിവരങ്ങളാണ് കൈമാറുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കപട നിലപാടാണെന്നും ചിത്രങ്ങൾ സഹിതമാണ് തുറന്നുകാട്ടുന്നുണ്ട്. പ്രദേശത്തെ പ്രശ്നങ്ങളിൽ സഹായിക്കാതെ, പ്രസക്തമല്ലാത്ത ഉപദേശം നൽകുന്നു.
“ഇത്തരം ആളുകൾ നമ്മുടെ മന്ത്രിമാരാകുകയാണെങ്കിൽ, ഇന്ത്യ ശിക്ഷിക്കപ്പെടാൻ ബാധ്യസ്ഥനാണെന്നും ദയവായി വിഡ്ഢികൾക്ക് വോട്ട് ചെയ്യരുത്, വോട്ട് ചെയ്യുമ്പോൾ നോട്ട ഓപ്ഷൻ ഉപയോഗിക്കുകയെന്നും വിമർശനമുണ്ട്. ഇന്ത്യയിലെ അസാധാരണ താപനില വർധനയുള്ള സമയത്താണ് സിൻഡിയയുടെ പരാമർശം. സമൂഹ്യമാധ്യമത്തിൽ സിന്ധ്യയുടെ പരാമർശത്തിന് ശക്തമായ വിമർശനമാണ് നേരിടുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ട് ലൊക്കേഷനുകളിൽ 96 ഓളം നഗരങ്ങൾ ഇന്ത്യയിലാണ്. ഇത് ഒന്നിലധികം പ്രദേശങ്ങളിലുടനീളമുള്ള ചൂടി വർധനവിനെ കാണിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.