ന്യൂഡൽഹി: കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പുകൾ ദുരുപയോഗംചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സുപ്രീംകോടതിയുടെ വിമർശനം. സ്ത്രീധന വിരുദ്ധ നിയമംപോലെ, കള്ളപ്പണ ഇടപാട് നിരോധന നിയമത്തിലെ വകുപ്പുകളും ദുരുപയോഗംചെയ്ത് ആളുകളെ ജയിലിലടക്കുന്നതായി ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഛത്തിസ്ഗഢിലെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ അരുൺ പട്ടേൽ ത്രിപാഠിയുടെ ജാമ്യം പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
‘ആരോപണവിധേയൻ എക്കാലത്തും ജയിലിൽതന്നെ തുടരണമെന്നതല്ല കള്ളപ്പണ നിരോധന നിയമത്തിന്റെ അടിസ്ഥാന സങ്കൽപം.
തെളിവുകളുടെ അഭാവത്തിലും അയാൾ ജയിലിൽതന്നെ തുടരുന്നുവെന്നാൽ, അത് സ്ത്രീധന കേസുകളിലും മറ്റും കണ്ടുവരുന്നതുപോലെയാകും’ -ബെഞ്ച് പ്രസ്താവിച്ചു. ഛത്തിസ്ഗഢിലെ പ്രമാദമായ മദ്യക്കേസുമായി ബന്ധപ്പെട്ടാണ് ത്രിപാഠി അറസ്റ്റിലായത്. നേരത്തേ, അദ്ദേഹത്തിന്റെ ജാമ്യം ഹൈകോടതി നിഷേധിച്ചതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.