ശാഹീൻ ബാഗ് സമരം: മധ്യസ്ഥ ചർച്ച നടത്താൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ശാഹീൻ ബാഗിലെ സമരക്കാരുമായി മധ്യസ്ഥ ചർച്ച നടത്താൻ സുപ്രീംക ോടതി നിർദേശം. സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ എന്തു ചെയ്തെന്ന് ചോദിച്ച കോടതി, സമര സ്ഥലം മാറ്റുന്നത് സംബന് ധിച്ച് സംസാരിക്കാൻ മധ്യസ്ഥരെ നിയമിച്ചു.

മുതിർന്ന അഭിഭാഷകരായ സഞ്ജീവ് ഹെഗ്ഡെയും സാധന രാമചന്ദ്രനുമാണ് മധ്യസ്ഥർ. മുൻ ചീഫ് ഇൻഫർമേഷൻ കമ്മീഷ്ണർ വജഹത്ത് ഹബീബുല്ല മധ്യസ്ഥരെ സഹായിക്കും.

മധ്യസ്ഥതക്ക് ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചത്. ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവരുടേതാണ് തീരുമാനം.

പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്. സമരക്കാർക്ക് റോഡ് തടസ്സപ്പെടുത്താതെ പ്രതിഷേധം തുടരാനുള്ള പകരം സ്ഥലം ഏതാണ്? -സുപ്രീംകോടതി ആരാഞ്ഞു. പകരം സ്ഥലം സമരക്കാർക്ക് തിരഞ്ഞെടുക്കാമെന്ന് ഡൽഹി പൊലീസിന്‍റെ അഭിഭാഷകൻ മറുപടി നൽകി.

Tags:    
News Summary - supreme court about shaheen bagh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.