മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ സുനിൽ അറോറ സ്ഥാനമേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറായി സുനിൽ അറോറ സ്ഥാനമേറ്റു. സ്​ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ ഒ.പി. റാവത്തിന്‍റെ പിൻഗാമിയായാണ് നിലവിൽ തെരഞ്ഞെടുപ്പ്​ കമീഷണർമാരിൽ ഒരാളായ അറോറ ചുമതലയേറ്റത്. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ ഇദ്ദേഹത്തി​​​​െൻറ കീഴ​ിലായിരിക്കും നടക്കുക.

കഴിഞ്ഞ വർഷം നസീം സെയ്​ദി മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ സ്​ഥാനത്തു നിന്ന് വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്​റ്റംബറിൽ അറോറ തെരഞ്ഞെടുപ്പ്​ കമീഷനിൽ എത്തുന്നത്​. രാജസ്​ഥാൻ കേഡറിൽ നിന്നുള്ള 1980 ബാച്ച്​ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥനായ അദ്ദേഹം വാർത്താ വിനിമയ പ്രക്ഷേപണവകുപ്പ്​ തലവനായിരുന്നു.

കൂടാതെ ധനകാര്യം, ടെക്​സ്​റ്റൈൽ, ആസൂത്രണ കമീഷൻ എന്നീ മന്ത്രാലയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്​. ഇന്ത്യൻ എയർലൈൻസ്​ സി.എം.ഡിയായി അഞ്ചു വർഷം പ്രവർത്തിച്ചിട്ടുണ്ട്​.

രാജസ്​ഥാനിൽ വസുന്ധര രാ​െജ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോൾ അവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഏറ്റവും വിശ്വസ്​ത ഉദ്യോഗസ്​ഥനുമായിരുന്നു സുനിൽ അറോറ.


Tags:    
News Summary - Sunil Arora Chief Election commission -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.