‘ഹെയർ സ്​റ്റൈൽ’ മാറ്റാൻ മാതാവ്​ നിർബന്ധിച്ചു; വിദ്യാർഥി ജീവനൊടുക്കി

ചെ​ന്നൈ: നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി വെ​ട്ടാ​ൻ നി​ർ​ബ​ന്ധി​ച്ച മാ​താ​വി​​െൻറ ന​ട​പ​ടി​യി​ൽ മ​നം​നൊ​ന്ത്​ പ ്ല​സ് ​ടു ​വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു. ചെ​ന്നൈ വ​ള​സ​ര​വാ​ക്കം വി.​ഒ.​സി സ്​​ട്രീ​റ്റ്​ മ​ണി-​മോ​ഹ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​നി​വാ​സ​ൻ (17) ആ​ണ്​ മരിച്ചത്​.

കു​ൺ​റ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ച്ച്​ പ​ഠി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ. നീ​ട്ടി​വ​ള​ർ​ത്തി​യ മു​ടി​വെ​ട്ടാ​ൻ പ​ല​പ്പോ​ഴാ​യി മോ​ഹ​ന നി​ർ​ബ​ന്ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​നു​സ​രി​ച്ചി​ല്ല.

പൊ​ങ്ക​ൽ അ​വ​ധി​ക്കെ​ത്തി​യ ശ്രീ​നി​വാ​സ​നെ ബാ​ർ​ബ​ർ​ഷോ​പ്പി​ലേ​ക്ക്​ നി​ർ​ബ​ന്ധ​പൂ​ർ​വം വി​ളി​ച്ചു​കൊ​ണ്ടു​പോ​യി മു​ടി​വെ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ട ശ്രീ​നി​വാ​സ​ൻ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ്​ മരിച്ചത്.
Tags:    
News Summary - suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.