ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ളി​ലെ ആ​ത്മ​ഹ​ത്യാ നി​ര​ക്ക് കൂ​ടി​വ​രു​ന്ന​താ​യി നാ​ഷ​ന​ൽ ക്രൈം ​റെ​​ക്കോ​ഡ്‌​സ് ബ്യൂ​റോ (എ​ൻ.​സി.​ആ​ർ.​ബി)​യു​ടെ റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ ആ​ത്മ​ഹ​ത്യ​ക​ളി​ൽ 8.48 ശ​ത​മാ​ന​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കാ​ൻ ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ക്കു​മ്പോ​ഴും ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലെ ക​ണ​ക്കി​നെ അ​പേ​ക്ഷി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യാ നി​ര​ക്കി​ൽ ആ​ശ​ങ്ക​ജ​ന​ക​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി.

2024ലെ ​അ​പ​ക​ട​മ​ര​ണ​ങ്ങ​ളും ആ​ത്മ​ഹ​ത്യ​യും എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മേ​യ് ഏ​ഴി​നാ​ണ് എ​ൻ.​സി.​ആ​ർ.​ബി​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. രാ​ജ്യ​ത്ത് മൊ​ത്തം 1,70,746 ആ​ത്മ​ഹ​ത്യ​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. അ​തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 14,488 ആ​ണ്. 2014ൽ 8068 ​ആ​യി​രു​ന്നു സം​ഖ്യ, അ​താ​യ​ത് 6.1 ശ​ത​മാ​നം. 13,000 ആ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ലെ പ്ര​തി​വ​ർ​ഷ ശ​രാ​ശ​രി. 2021ൽ 13,089 ​ആ​യി​രു​ന്ന​ത്, 2023ൽ 13,892 ​ആ​യി ഉ​യ​ർ​ന്നു.

റി​പ്പോ​ർ​ട്ട് സം​സ്ഥാ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക് ന​ൽ​കു​ന്നി​ല്ലെ​ങ്കി​ലും മ​ഹാ​രാ​ഷ്‍ട്ര​യും മ​ധ്യ​പ്ര​ദേ​ശും ത​മി​ഴ്‌​നാ​ടു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര്യ​ത്തി​ൽ ഏ​റ്റ​വും മു​ന്നി​ൽ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പ​ല കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും താ​ൽ​പ​ര്യ​മി​ല്ലാ​ത്ത മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​താ​പി​താ​ക്ക​ൾ ത​ള്ളി​വി​ടു​ന്ന​തും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലെ സെ​ന്‍റ​ർ ഫോ​ർ പോ​ളി​സി റി​സ​ർ​ചി​ന്‍റെ മു​ൻ ഡ​യ​റ​ക്‌​ട​ർ എ​ൻ.​വി. വ​ർ​ഗീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Suicide rates among students are increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.