മോദിയുടെ പള്ളി സന്ദർശനം ആദരവോ അതോ തന്ത്രമോ? രൂക്ഷവിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പള്ളി സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവും മുൻ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. മോദി ഡൽഹിയിലെ മിഷനറി പള്ളിയിൽ പ്രാർഥിച്ചത് തന്ത്രപരമാണോ അതോ ആദരവുകൊണ്ടാണോ എന്ന് അദ്ദേഹം ചോദിച്ചു. മോദി തന്റെ പ്രവൃത്തിയിലൂടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കപടമോ പ്രീണനമോ ആണെന്ന് കാണിച്ചുവെന്നും സ്വാമി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചു.

'മോദി ഡൽഹിയിലെ മിഷനറി പള്ളിയിൽ പ്രാർത്ഥിച്ചത് തന്ത്രപരമോ? അതോ ആദരവുകൊണ്ടോ?. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുമായി സൗഹാർദ്ദം സൂക്ഷിക്കുന്ന എനിക്ക് ഒരു ഹിന്ദു എന്ന നിലയിൽ ഒരിക്കലും ഒരു മതഭ്രാന്തനാകാൻ കഴിയില്ല. എന്നാൽ മോദി തന്റെ പ്രവൃത്തിയിലൂടെ നമ്മുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കപടമോ പ്രീണനമോ ആണെന്ന് കാണിച്ചു'- ട്വീറ്റിൽ പറയുന്നു.

ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളി മോദി സന്ദർശിച്ചിരുന്നു. ഉ​ന്ന​ത മ​ത​മേ​ല​ധ്യക്ഷൻമാർ ചേർന്ന് മോദിയെ ഷാളണിയിച്ചും ബൊക്കെ നൽകിയുമാണ് സ്വീകരിച്ചത്. 20 മിനിറ്റോളം ദേവാലയത്തിൽ ചെലവഴിച്ച മോദി പ്രാർഥനയിലും പങ്കെടുത്തിരുന്നു

Tags:    
News Summary - Subramanian Swamy's tweet on pm church visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.