ലക്നോ: ഉത്തർപ്രദശിൽ 10,12 ക്ലാസുകളിലെ പൊതുപരീക്ഷക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നു. യു.പി വിദ്യാഭ്യാസ വകുപ്പാണ് തീരുമാനത്തിന് പിന്നിൽ. അടുത്ത വർഷം മുതൽ തീരുമാനം നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിെൻറ പദ്ധതി.
അടുത്ത വർഷം ഫെബ്രുവരി ആറിനാണ് യു.പിയിൽ പൊതുപരീക്ഷ ആരംഭിക്കുന്നത്. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ അഡ്മിഷൻ ടിക്കറ്റിനൊപ്പം ആധാർ കാർഡ് കൂടി കൊണ്ടുവരണം. ആധാർ കൊണ്ട് വരാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷയിലെ വ്യാജ രജിസ്ട്രേഷനുകൾ തടയുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഉത്തർപ്രദേശ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി നീന ശ്രീവാസ്തവ പ്രതികരിച്ചു.
അടുത്ത വർഷം മുതൽ ആധാർ കാർഡ് പരീക്ഷകളിൽ നിർബന്ധമാക്കിയുള്ള ഉത്തരവ് ഉത്തർപ്രദേശ് ജില്ലാ വിദ്യഭ്യാസ ഒാഫീസുകൾ സ്കുളുകൾക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. യു.പി വിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് അഗർവാൾ ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. എകദേശം 37,12,508 വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷക്കായും 30,17,032 വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷക്കായും യു.പിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സി.ബി.എസ്.ഇയും ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.