Posted On
date_range Updated On
date_range അധ്യാപകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ സ്‌കൂൾ അധ്യാപകന്റെ മർദനമേറ്റ് 15 വയസ്സുകാരൻ വിദ്യാർഥി മരിച്ചു. ബൻസിധർ വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ സുമന്ത ദാസ് ആണ് മരിച്ചത്. ഒക്‌ടോബർ ഏഴിനാണ് വിദ്യാർഥിക്ക് മർദനമേറ്റത്.
വീട്ടിൽ തിരിച്ചെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെടുന്നതായി വിദ്യാർഥി രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തന്റെ അനുവാദമില്ലാതെ സൈക്കിൾ എടുത്തെന്ന സഹപാഠിയുടെ പരാതിയെ തുടർന്നാണ് മകനെ അധ്യാപകൻ മർദിച്ചതെന്ന് സുമന്ത ദാസിന്റെ പിതാവ് പരാതിയിൽ പറയുന്നു.
അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂളിന് പുറത്ത് പ്രതിഷേധിച്ചു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.