യു.പിയിൽ പ്രളയഭീതി ഒഴിയുന്നില്ല; മൂന്നര ലക്ഷം പേർ ദുരിതത്തിൽ

ലഖ്നോ: ഉത്തർപ്രദേശിലുണ്ടായ കടുത്ത പ്രളയം സംസ്ഥാനത്തെ മൂന്നിലൊന്ന് ജില്ലകളെയും ബാധിച്ചതായി അധികൃതർ. ഗംഗയടക്കം പ്രധാന നദികളിലെ ജലനിരപ്പ് ആശങ്കയായി തുടരുകയാണ്. സംസ്ഥാനത്തെ 26 ജില്ലകളിലായി മൂന്നര ലക്ഷത്തോളം പേരെ പ്രളയം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 17,544 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 4,847 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണുള്ളത്. സംസ്ഥാനത്ത് 1,312 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.  

അമ്രോഹ, അയോധ്യ, അസംഗഢ്, ബദായൂൻ, ബെല്ലിയ, ബരാബങ്കി, ബസ്തി, ചന്ദൗലി, ഫറൂഖാബാദ്, ഗാസിപ്പൂർ, ഗോണ്ട, ഗോരഖ്പൂർ, ഹർദോയി, കാസ്ഗഞ്ച്, കാൺപുർ, ലഖിംപൂർ ഖേരി, മിർസാപുർ, മൊറാദാബാദ്, പിലിഭിത്ത്, പ്രയാഗ്‌രാജ്, റായ്ബറേലി, രാംപൂർ, സന്ത് കബിർ നഗർ, ഷാജഹാൻപൂർ, ഉന്നാവോ, വാരാണസി എന്നിവയാണ് പ്രളയം ബാധിച്ച ജില്ലകൾ.വാരാണസിയിൽ ഗംഗാനദി വെള്ളിയാഴ്ച രാവിലെ 70.68 മീറ്ററിൽ രേഖപ്പെടുത്തിയതായി സെൻട്രൽ വാട്ടർ കമീഷൻ അറിയിച്ചു. മണികർണിക, ഹരീഷ്ചന്ദ്ര ഘാട്ടുകൾ മുങ്ങിയത് ശവദാഹ ചടങ്ങുകളെ ബാധിച്ചു. അതേസമയം, ചിത്രകൂടിൽ മന്ദാകിനി നദിയിലെ ജലനിരപ്പ് 135.2 മീറ്ററിൽ നിന്ന് 128 ആയി കുറഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

  

Tags:    
News Summary - Severe Floods Impact 26 Districts Across Uttar Pradesh as Major Rivers Swell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.