മൂന്നുദിവസം കൊണ്ട് വിവാഹം, വധു ഹൈദരാബാദിൽ നിന്ന്; ഏജന്റുമാരുടെ കീശയിലെത്തുന്നത് ലക്ഷങ്ങൾ

കോ​ഴി​ക്കോ​ട്: മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് ജീ​വി​ത പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്തി​ക്കൊ​ടു​ത്ത് വി​വാ​ഹ ഏ​ജ​ന്റു​മാ​ർ കീ​ശ​യി​ലാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ. വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​നാ​യി പ്ര​ത്യേ​ക ബ്യൂ​റോ​ക​ളും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളും സ​ജീ​വ​മാ​ണ്. ഒ​രു ഏ​ജ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ര​ണ്ടു​ല​ക്ഷം രൂ​പ​യോ​ളം ക​മീ​ഷ​നാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ചി​ല വി​വാ​ഹ ബ്യൂ​റോ​ക​ൾ പ​ര​സ്യ​ത്തി​ൽ ന​ൽ​കി​യ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ എ.​ഐ ആ​യി​രി​ക്കും മ​റു​പ​ടി ന​ൽ​കു​ക. കേ​ര​ള​ത്തി​ലെ 20 മു​ത​ൽ 45 വ​യ​സ്സു​വ​രെ​യു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ജീ​വി​ത​പ​ങ്കാ​ളി​ക​ളെ ല​ഭി​ക്കു​ക. പു​ന​ർ​വി​വാ​ഹം തേ​ടു​ന്ന​വ​ർ​ക്കും അ​വ​സ​ര​മു​ണ്ട്.

ഹൈ​ദ​രാ​ബാ​ദി പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഡി​മാ​ൻ​ഡു​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തു​കൊ​ണ്ട് എ​ളു​പ്പ​ത്തി​ൽ വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് ഏ​ജ​ന്റു​മാ​ർ പ​റ​യു​ന്ന​ത്. ആ​ദ്യം ഹൈ​ദ​രാ​ബ​ദി​ൽ വ​ന്ന് പെ​ൺ​കു​ട്ടി​യെ നേ​രി​ട്ട് കാ​ണ​ണം. ഏ​ജ​ന്റു​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഇ​ഷ്ട​മാ​യാ​ൽ ര​ണ്ട്-​മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കും. നി​ക്കാ​ഹ് ക​ഴി​ഞ്ഞ് 24 മ​ണി​ക്കൂ​റി​ന​കം വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കു​മെ​ന്നാ​ണ്​ ഇ​വ​രു​ടെ വാ​ഗ്ദാ​നം.

കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ലെ​ങ്കി​ലും അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ഈ ​രീ​തി​യി​ൽ ഒ​രു​പാ​ട് മു​സ്‍ലിം യു​വാ​ക്ക​ൾ വി​വാ​ഹം ചെ​യ്തി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഖാ​ദി ആ​ണ് വി​വാ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക എ​ന്നാ​ണ് ഏ​ജ​ന്‍റു​മാ​ർ പ​റ​യു​ന്ന​ത്. വി​വാ​ഹ​ത്തി​ന് ആ​ധാ​ർ കാ​ർ​ഡും ര​ണ്ട് ഫോ​ട്ടോ​യു​മാ​ണ് രേ​ഖ​ക​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ്വ​ർ​ണ​ത്തി​ന് പ​ക​രം പ​ണ​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ മ​ഹ​റാ​യി വ​ധു​വി​ന് ന​ൽ​കേ​ണ്ട​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ മൂ​ന്ന​ര​ല​ക്ഷം വ​രെ​യാ​ണ് മ​ഹ​ർ തു​ക​യാ​യി ന​ൽ​കേ​ണ്ട​ത്.

വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളു​ടെ കൈ​വ​ശം ഏ​ഴു​ല​ക്ഷം രൂ​പ​യി​ൽ കു​റ​യാ​ത്ത തു​ക വേ​ണം. വ​ധു​വി​ന് ന​ൽ​കാ​നു​ള്ള മ​ഹ​റി​നും നി​ക്കാ​ഹ് ചെ​ല​വു​ക​ൾ​ക്കും വ​സ്ത്രം, ഭ​ക്ഷ​ണം, ഖാ​ദി​ക്ക് ന​ൽ​കേ​ണ്ട തു​ക എ​ന്നി​വ​ക്കു​മാ​യി ഏ​താ​ണ്ട് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വാ​കു​മ​ത്രെ. 19 മു​ത​ൽ 35 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ഏ​ജ​ന്റു​മാ​ർ വ​ധു​ക്ക​ളാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​തി​ൽ 25 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളേ​റെ​യും പു​ന​ർ​വി​വാ​ഹം തേ​ടു​ന്ന​വ​രാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Tags:    
News Summary - Quick Hyderabad Marriages for Malayali Men Involve Lakhs Through Agents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.