ആഗ്രയിൽ ​െകാടുങ്കാറ്റ്​; താജ്​മഹലി​െൻറ പ്രവേശന കവാടത്തിലെ മിനാരങ്ങൾ തകർന്നു വീണു VIDEO

ന്യൂഡൽഹി: ആഗ്രയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ താജ്​ മഹലി​​​​​​െൻറ പ്രവേശന കവാടത്തിലെ മിനാരങ്ങൾ നിലംപൊത്തി. ബുധനാഴ്​ച അർധ രാത്രിക്ക്​ ​േശഷമാണ്​ സംഭവം. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച കാറ്റിൽ താജ്​മഹലി​​​​​​െൻറ പ്ര​േവശന കവാടത്തിലെ 12 അടി ഉയരത്തിലുള്ള ദർവാസ-ഇ-റോസ എന്നറിയപ്പെടുന്ന കൽത്തൂണ്​ തകർന്നു. ദക്ഷിണ കവാടത്തിലെ മിനാരവും ചെറിയ വെളുത്ത താഴികക്കുടവും കാറ്റിൽ തകർന്നു വീണു. 

പ്രദേശത്ത്​ 40 മിനു​േട്ടാളം നീണ്ട ശക്​തമായ മഴയും കാറ്റും പ്രധാന കെട്ടിടത്തേയും ബാധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. താജ്​ മഹലിനു സമീപത്തെ പാർക്കിലുള്ള മരത്തി​​​​​െൻറ ചില്ലകളും മറ്റും ഒടിഞ്ഞു വീണിട്ടുണ്ട്​. എന്നാൽ ആളപായങ്ങളൊന്നുമില്ല. 

Full View

അതേസമയം, ബ്രാജ്​ മേഖലയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 15 ​േപർ കൊല്ലപ്പെട്ടു. 24 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ജോൻപൂരി​െല ഷഹ്​ഗഞ്ചിൽ പള്ളിയുടെ തൂണ്​ തകർന്നു വീണു. സംസ്​ഥാനത്തൊട്ടാകെ 80 ശതമാനത്തോളം കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്​. കെടുതി നേരിട്ട ജനങ്ങൾക്ക്​ ആവശ്യമായ നഷ്​ടപരിഹാരം ലഭ്യമാക്കാൻ ഉദ്യോഗസ്​ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. 

Full View
Tags:    
News Summary - Storm Brings Down Minaret, Domes at Taj Mahal Complex -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.