ഹിന്ദി ദിനത്തിൽ ട്രെൻഡിങ്ങായി 'സ്​റ്റോപ്പ്​ ഹിന്ദി ഇംപോസിഷൻ'

ന്യൂഡൽഹി: രാജ്യത്ത്​ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ 'ഹിന്ദി ദിനത്തി'ൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. പ്രാദേശിക ഭാഷകളെ ഒതുക്കി ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാറി​െൻറ നിലപാടിനെതിരെയാണ്​ കാമ്പയിൻ. കന്നഡ, തെലുഗു​, തമിഴ്​ സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ 'സ്​റ്റോപ്പ്​ ഹിന്ദി ഇംപോസിഷൻ' ഹാഷ്​ടാഗുമായി രംഗത്തെത്തി.

സിനിമ താരങ്ങളായ പ്രകാശ്​ രാജ്​, ധനജ്ഞയ, വസിഷ്​ട എൻ. സിംഹ, ചേതൻ കുമാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. 'സ്​റ്റോപ്പ്​ ഹിന്ദി ഇംപോസിഷൻ' എന്ന ഹാഷ്​ടാഗോടെ താരങ്ങൾ നിലപാടുകൾ പങ്കുവെക്കുകയായിരുന്നു.


സെപ്​റ്റംബർ 14നാണ്​ ഹിന്ദി ദിനമായി​ ആചരിക്കുന്നത്​. ഹിന്ദി ദിനമായ തിങ്കളാഴ്​ച ഇതോടെ 'സ്​റ്റോപ്പ്​ ഹിന്ദി ഇംപോസിഷൻ' ഹാഷ്​ടാഗ്​ ട്രെൻഡിങ്ങാകുകയായിരുന്നു. 'എനിക്ക്​ നിരവധി ഭാഷകൾ അറിയാം. ഞാൻ നിരവധി ഭാഷകളിൽ ​േജാലിചെയ്യുകയും ചെയ്യുന്നു. പക്ഷേ എ​െൻറ പഠനം, ധാരണ, വേരുകൾ, ശക്തി, അഹങ്കാരം എല്ലാം എ​െൻറ മാതൃഭാഷയായ കന്നഡയാണ്​. നോ ഹിന്ദി ഇ​ംപോസിഷൻ' സൂപ്പർതാരം പ്രകാശ്​ രാജ്​ ട്വീറ്റ്​ ചെയ്​തു.


നേരത്തേ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നിലപാടിനെതിരെ പ്രാദേശിക ഭാഷയിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മാതൃഭാഷയിൽ ഹിന്ദി വേ​ണ്ടെന്ന്​ അച്ചടിച്ച ടീഷർട്ടുകൾ ധരിച്ചായിരുന്നു പ്രതിഷേധം.

Tags:    
News Summary - Stop Hindi Imposition trending in Social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.