ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ ചെന്നൈയിലും കല്ലേറ്. കഴിഞ്ഞ ദിവസം ചെന്നൈക്കടുത്ത അറകോണത്തിന് സമീപംവെച്ചാണ് അജ്ഞാതരായ അക്രമികൾ കല്ലേറ് നടത്തിയത്. മൈസൂരുവിൽനിന്ന് ചെന്നൈ എം.ജി.ആർ സെൻട്രൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിൻ. യാത്രക്കാർക്ക് പരിക്കില്ലെങ്കിലും സി.എട്ട് കോച്ചിന്‍റെ ജനൽ തകർന്നു. അറകോണം ആർ.പി.എഫ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മാർച്ചിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മൈസൂരുവിലേക്കുള്ള വഴിയിൽ വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെ കല്ലെറിഞ്ഞ 21കാരനെ ജോലാർപേട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ 2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരിവരെയുള്ള കാലയളവിൽ 72 കല്ലേറുണ്ടായതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ പുതുതായി സർവീസ് തുടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ രണ്ട് തവണ കല്ലേറുണ്ടായിരുന്നു. തിരൂരിൽ കണ്ണൂരിലുമാണ് കല്ലേറുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.