ഡൽഹി-ഭോപ്പാൽ വന്ദേ ഭാരതിന് നേരെ കല്ലേറ്

ആഗ്ര: ഭോപ്പാലില്‍ നിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ആഗ്രയില്‍ വച്ചുണ്ടായ കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവം. സി-7 കോച്ചിന്റെ 13-14 സീറ്റ് നമ്പർ ജനൽ ഗ്ലാസാണ് തകർന്നത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഗ്ര റെയിൽവേ ഡിവിഷൻ പി.ആർ.ഒ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു.സംഭവത്തിൽ യാത്രക്കാര്‍ക്ക് ആർക്കും പരിക്കില്ല. ഇത്തരമൊരു സംഭവം ഇതാദ്യമല്ല, ഇതേ പാതയില്‍ വന്ദേ ഭാരതിന് നേരെ നേരത്തെയും കല്ലേറുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭോപ്പാല്‍ ഡൽഹി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധയുണ്ടായത്.

റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. 22ഓളം യാത്രക്കാരായിരുന്നു കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റുകയായിരുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയത്. 

Tags:    
News Summary - Stone pelting on Delhi-Bhopal Vande Bharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.