ദൈവങ്ങളുടെ ഫോട്ടോ കൊണ്ട് വയറ് നിറക്കാനാവില്ല; മോദിയുടെ വലയിൽ ആളുകൾ വീണുപോകരുത് -ഖാർഗെ

ഹൈദരാബാദ്: ദൈവങ്ങളുടെ ഫോട്ടോകൾ കൊണ്ട് ജനങ്ങളുടെ വയറ് നിറക്കാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാ​ർഗെ. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ലക്ഷ്യമിട്ടാണ് ഖാർ​ഗെ ഇങ്ങനെ പറഞ്ഞത്. ഹൈദരാബാദിലെ എൽ.ബി സ്റ്റേഡിയത്തിൽ പാർട്ടിയുടെ ബുത്ത് ലെവൽ ഏജൻറുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ.

''എല്ലാ ദിവസവും മോദിയുടെ ഉറപ്പ് എന്ന പേരിൽ പത്രങ്ങളിലെ ഒന്നാംപേജുകളിൽ പരസ്യംവരുന്നു. എനിക്ക് ഒരുകാര്യം മാത്ര​മാണ് ചോദിക്കാനുള്ളത്. മുമ്പ് നൽകിയ വാഗ്ദാനങ്ങൾ മോദി പാലിച്ചിട്ടു​ണ്ടോ? അടുത്ത പാർലമെന്റ് സമ്മേളനത്തിൽ എനിക്ക് കുറച്ച് കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാനുണ്ട്. ദൈവങ്ങളുടെ ഫോട്ടോ കാണിച്ചുകൊണ്ട് ജനങ്ങളുടെ വിശപ്പ് മാറ്റാൻ കളിയില്ല. പ്രതിസന്ധിയുണ്ടാകുമ്പോൾ പാകിസ്താൻ, ചൈന, ദൈവം എന്നീ പേരുകൾ പറഞ്ഞ് കൈകഴുകുന്നത് മോദി ശീലമാക്കിയിരിക്കുകയാണ്. ഈ വലയിൽ ആരും വീണുപോകരുത്. നിങ്ങൾ വലയിൽ വീണാൽ ജനാധിപത്യം അതോടെ അവസാനിക്കും.''-എന്നാണ് ഖാർഗെ പറഞ്ഞത്.

തെലങ്കാനയിൽ ഒറ്റക്ക് പൊരുതിയാണ് കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയതെന്ന് ഖാർഗെ സൂചിപ്പിച്ചു. ആയിരം മിന്നൽപിണരുകൾ വരും. ലക്ഷക്കണക്കിന് കൊടുങ്കാറ്റുകൾ ഉയർന്നു വരും. അപ്പോഴും വിരിയാനിരിക്കുന്ന പൂക്കൾ വിരിയും. തെലങ്കാനയെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും വിജയം കൊയ്യാൻ സാധിക്കണം.-ഖാർഗെ കൂട്ടിച്ചേർത്തു.  



Tags:    
News Summary - Stomachs can’t be filled with God’s photos, Kharge tells Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.