സർഗാത്മക ചിത്രം
ന്യൂഡൽഹി: ഇറാനിൽ യുദ്ധാന്തരീക്ഷം രൂക്ഷമായതോടെ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര നിർദേശം നൽകി ഇന്ത്യൻ എംബസി. അടുത്ത 48 മണിക്കൂർ എവിടെയാണോ അവിടെ തന്നെ തുടരണമെന്ന് അറിയിപ്പിൽ പറഞ്ഞു.
ആളുകൾ വീടിനുള്ളിൽ തന്നെ തുടരണം. വൈദ്യുത, സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളും കെട്ടിടങ്ങളുടെ മുകൾനിലകളും ഒഴിവാക്കണം. എംബസി വാടകക്കെടുത്ത ഹോട്ടലുകളിലുള്ളവർ എംബസി അധികൃതരുമായി പതിവായി സമ്പർക്കം പുലർത്തണമെന്നും നിർദേശിച്ചു.
ഇതിനിടെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ‘ഒരു സംസ്കാരം അപ്പാടെ ഇന്ന് രാത്രി ഇല്ലാതാകാം. അത് സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് സംഭവിക്കാൻ സാധ്യതയുണ്ട്,” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും ഇന്ന് രാത്രി എന്നും, 47 വർഷത്തെ കൊള്ള, അഴിമതി, മരണം എന്നിവ ഒടുവിൽ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാൻ അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചു. സന്ദേശകൈമാറ്റങ്ങൾ ഉൾപ്പെടെ എല്ലാ ആശയവിനിമയവും താൽക്കാലികമായി നിർത്തിവെച്ചതായി തെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.