മദ്യം ഹോം ഡെലിവറിയായി നൽകുന്ന കാര്യം പരിഗണിക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആൾക്കൂട്ടം കുറക്കുന്നതിനും മദ്യം ഹോം ഡെലിവറിയായി നൽകുന്ന കാര്യം പരിഗണിക്കാമെന്ന്​ സു​പ്രീംകോടതി. ലോക്​ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ലോക്​ഡൗണിൽ മദ്യം വിൽക്കുന്നത്​ നിയമവിരുദ്ധമാണെന്നും മദ്യശാലകൾ അടച്ചുപൂട്ടാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ഹരജി. 

ഇക്കാര്യങ്ങൾ തങ്ങൾ യാതൊരു വിധ ഉത്തരവും പുറപ്പെടുവിക്കുന്നില്ല. എന്നാൽ സാമൂഹിക അകലം പാലിക്കുന്നതിന്​ മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുന്നത്​ പരിഗണിക്കാമെന്നും സുപ്രീംകോടതി നിർദേശിച്ചു. സംസ്​ഥാന സർക്കാരുകൾക്ക്​ ഇതിൽ അന്തിമ തീരുമാനം എടുക്കാം. ജസ്​റ്റിസുമാരായ അശോക്​ ഭൂഷൺ, സജ്ഞയ്​ കൗൾ, ബി.ആർ. ഗവായ്​ എന്നിവർ അടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. വിഡിയോ കോൺഫറൻസ്​ വഴിയാണ്​ ഹരജി പരിഗണിച്ചത്​. 

ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്​ മാർച്ച്​ 25ന്​ മദ്യ വിൽപ്പന ശാലകൾ അടച്ചിരുന്നു. പിന്നീട്​ മദ്യശാലകൾ തുറക്കാനുള്ള അനുവാദം നൽകിയിരുന്നു. ഓറഞ്ച്​, ഗ്രീൻ സോണുകളിൽ മാത്രമാണ്​ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത്​. റെഡ്​ സോണുകളിലെ കണ്ടെയ്​മ​െൻറ്​ സോണുകൾ അല്ലാത്ത ഇടങ്ങളിലും മദ്യശാലകൾ തുറക്കാം. മദ്യശാലകൾ തുറന്നു പ്രവർത്തിക്കു​േമ്പാൾ സാമൂഹിക അകലം ഉറപ്പാക്കണമെന്നും അഞ്ചുപേരിൽ കൂടുതൽ അകത്ത്​ പ്രവേശിക്കരുതെന്നും സർക്കാർ നിർദേശിച്ചിരുന്നു. 

Tags:    
News Summary - States Should Consider Home Delivery Of Liquor Suggests Supreme Court -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.