കേരളത്തിൽ നിന്നുള്ള സംഘം സന്ദർശിച്ചുവെന്ന പ്രസ്താവന; എ.എ.പി എം.എൽ.എ അതിഷിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള സംഘം ഡൽഹിയിലെ സ്കൂളുകളിൽ സന്ദർശനം നടത്തിയ വ്യാജ ആരോപണത്തിൽ ആം ആദ്മി എം.എൽ.എ അതിഷിക്കെതിരെ നടപടി വേണമെന്ന് ഡൽഹി ബി.ജെ.പി ഘടകം. ഡൽഹി മോഡൽ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ ഉദ്യോഗസ്ഥ സംഘമെത്തിയെന്നാണ് അതിഷിയുടെ ട്വീറ്റ്. ഇതിനെതിരെ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ നിന്നും ആരെയും അയച്ചിട്ടില്ലെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രസ്താവന.

ഇക്കാര്യത്തിൽ ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തത വരുത്തണമെന്ന് ബി.ജെ.പി വക്താവ് ശങ്കർ കപൂർ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള സംഘം സന്ദർശനം നടത്തിയോയെന്നതിൽ വ്യക്തത വേണമെന്നും അല്ലെങ്കിൽ എം.എൽ.എക്കെതിരെ നടപടി വേണമെന്നുമാണ് ബി.ജെ.പി ആവശ്യം.

രാഷ്ട്രീയനേട്ടങ്ങൾക്കായി സ്റ്റേറ്റ് പ്രോട്ടോകോൾ ലംഘിക്കാൻ എം.എൽ.എക്ക് എങ്ങനെ സാധിക്കുന്നുവെന്നും ബി.ജെ.പി ചോദിച്ചു.

Tags:    
News Summary - Statement that the delegation from Kerala visited; BJP demands action against AAP MLA Atishi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.