ജയ്പൂർ: കോവിഡ് കാലത്ത് ജോലി നഷ്ടമായവർക്ക് തൊഴിലവസരമൊരുക്കി രാജസ്ഥാൻ സർക്കാർ. 10,453 കമ്പ്യൂട്ടർ അധ്യാപകരെ നിയമിക്കാനാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇത്തരവിട്ടിരിക്കുന്നത്.
സംസ്ഥാന സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും വിദ്യാർത്ഥികളെ കമ്പ്യൂട്ടർ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുമായാണ് പുതിയ തീരുമാനം എടുത്തതെന്ന് സർക്കാർ അറിയിച്ചു.9,862 കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളും 591 സീനിയർ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളും ഉൾപ്പടെ നിയമിക്കാനാണ് ഉത്തരവ്.
കമ്പ്യൂട്ടർ ഇൻസ്ട്രക്ടറുടെ ശമ്പള സ്കെയിലും ആവശ്യമുള്ള യോഗ്യതയും ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ ഇൻഫർമേഷൻ അസിസ്റ്റന്‍റ് തസ്തികയ്ക്ക് തുല്യമായിരിക്കും, കൂടാതെ മുതിർന്ന കമ്പ്യൂട്ടർ ഇൻസ്ട്രക്ടർക്ക് പേ സ്കെയിലും യോഗ്യതയും അസിസ്റ്റന്‍റ് പ്രോഗ്രാമർ തസ്തികയ്ക്ക് തുല്യമായിരിക്കും. കരാർ അടിസ്ഥാനത്തിൽ ഉടൻ നിയമനം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.