എസ്​.എസ്​.സി ചോദ്യപേപ്പർ ചോർച്ച: സുപ്രീംകോടതി കേന്ദ്രസർക്കാറി​െൻറ വിശദീകരണം തേടി

ന്യൂഡൽഹി: സ്​​റ്റാഫ്​ സെലക്ഷൻ കമീഷ​​െൻറ ചോദ്യ​േപപ്പർ ചോർന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറി​​െൻറ വിശദീകരണം തേടി. മാർച്ച്​ 19ന്​ മുമ്പ്​ വിശദീകരണം നൽകാനാണ്​ സുപ്രീംകോടതി കേന്ദ്രസർക്കാറിന്​ നൽകിയിരിക്കുന്ന നിർദേശം. ഫെബ്രുവരി 17 മുതൽ 21 വരെ എസ്​.എസ്​.സി നടത്തിയ പരീക്ഷകൾ സംബന്ധിച്ച അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ​ ആവശ്യം. 

എസ്​.എസ്​.സി കംബൈൻഡ്​ ഗ്രാജ്വേറ്റ്​ ലെവൽ പരീക്ഷിയുടെ ചോദ്യപേപ്പർ ചോർന്നുവെന്നാണ്​ ആരോപണം. ഫെബ്രുവരി 21നാണ്​ പരീക്ഷ നടന്നത്​. തുടർന്ന്​ സാ​േങ്കതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എസ്​.എസ്​.സി ഇൗ പരീക്ഷ റദ്ദാക്കിയിരുന്നു.​ സംഭവത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ വലിയ രീതിയിൽ പ്രക്ഷോഭം നടന്നിരുന്നു. 

Tags:    
News Summary - SSC paper leak: SC seeks centre response-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.