ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന് കമീഷൻ (എസ്.എസ്.സി) ചെയര്മാൻ ആഷിം ഖുരാനയെ നിയമിച ്ചത് നിയമ വിരുദ്ധമായാണെന്ന ആരോപണവുമായി തൊഴിലില്ലായ്മക്കെതിരായ യുവാക്കളുടെ ദ േശീയ കൂട്ടായ്മയായ യുവ ഹല്ലാ ബോൽ. 2015 മേയില്‍ എസ്.എസ്.സി ചെയര്മാന് സ്ഥാനത്തേക്ക് അപേക ്ഷ ക്ഷണിച്ചപ്പോള്‍ ഖുരാന അപേക്ഷിച്ചിരുന്നില്ല.
അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരു ന്ന നാലുപേരിലും അദ്ദേഹത്തിെൻറ പേര് ഉണ്ടായിരുന്നില്ല. ഇവരില്‍നിന്ന് രണ്ടുപേരുകളാണ് ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാല്‍, മന്ത്രിസഭ സമിതിയുടെ പരിഗണനക്ക് അയച്ചപ്പോള്‍ ഖുരാനയെ ഉള്‍പ്പെടുത്തി മൂന്നുപേരുടെ പട്ടികയാണ് നല്‍കിയത്. 59 വയസ്സ് കഴിഞ്ഞവരെ ചെയര്‍മാനായി നിയമിക്കരുതെന്നാണ് ചട്ടമെന്നും എന്നാൽ, പ്രായപരിധി കഴിഞ്ഞാണ് ഖുരാനയെ പരിഗണിച്ചതെന്നും ഭാരവാഹികൾ ആരോപിച്ചു.
യുവ ഹല്ലാ ബോൽ ചൊവ്വാഴ്ച ഡൽഹിയിലെ പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് എസ്.എസ്.സി ചെയർമാെൻറ നിയമനത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
വിവരാവകാശ നിയമപ്രകാരമാണ് ഇക്കാര്യം ലഭിച്ചതെന്ന് ഹല്ലാ ബോല്‍ നേതാവ് അനുപം പറഞ്ഞു. ആഷിം ഖുരാനയുടെ കാലാവധി അനധികൃതമായി നീട്ടാന്‍ പ്രധാനന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ അനുമതി നല്‍കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ഖുരാന എസ്.എസ്.സി ചെയർമാനായിരിെക്ക കംബൈന്‍ഡ് ഗ്രാജ്വേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.