കൊൽക്കത്ത: ഫേസ്ബുക്കിൽ കുറിച്ച കവിതയിലൂടെ ഹിന്ദു വികാരം വ്രണപ്പെടുത്തിെയന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ചെന്നും ആരോപിച്ച് ബംഗാളി കവിക്കെതിരെ പരാതി. പ്രശസ്ത കവിയായ ശ്രീജാതോ ബന്ദോപാധ്യായക്കെതിരെയാണ് ഹിന്ദു സംഹാതി എന്ന സംഘടനയിലെ അംഗം അർണബ് സർക്കാർ സിലിഗുരിയിൽ സൈബർ പൊലീസിന് പരാതി നൽകിയത്.
യോഗി ആദിത്യനാഥ് അധികാരമേറ്റ ഇൗ മാസം 19നാണ് കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അനിഷ്ടകരമായ വാക്കുകളുപയോഗിച്ച് ഹിന്ദു സമുദായത്തെ കവി അപമാനിച്ചതായി അർണബ് സർക്കാർ പറഞ്ഞു. ത്രിശൂലത്തെക്കുറിച്ചും യോഗി ആദിത്യനാഥിനെക്കുറിച്ചും അപകീർത്തികരമായി എഴുതിെയന്നും പരാതിയിലുണ്ട്. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം അതിവേഗം ചുരുങ്ങിവരുന്നത് സങ്കടകരമാണെന്ന് കവി ബന്ദോപാധ്യായ പറഞ്ഞു. തനിക്കെതിരെ ഫേസ്ബുക്കിൽ അപകടകരവും ഭീഷണിപ്പെടുത്തുന്നതുമായ കമൻറുകൾ പ്രവഹിക്കുകയാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.