ഗോവ ഫോർവേഡ് പാർട്ടി വർക്കിങ് പ്രസിഡൻറ് തൃണമുൽ കോൺഗ്രസിൽ ചേർന്നു

പനാജി: മുൻ എം.എൽ.എയും ഗോവ ഫോർവേഡ് പാർട്ടി വർക്കിങ് പ്രസിഡൻറുമായ കിരൺ കണ്ടോൽകർ തൃണമുൽ കോൺഗ്രസിൽ ചേർന്നു. കൂടാതെ, ഇദ്ദേഹത്തിന്‍റെ ഭാര്യ കവിത കണ്ടോൽകറും 40 പാർട്ടി ഭാരവാഹികളും ശനിയാഴ്ച ടി.എം.സിയിൽ അംഗത്വമെടുത്തു.

അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ ശക്തിതെളിയിക്കാനുള്ള മമത ബാനർജിയുടെ നീക്കത്തിന് കിരണിന്‍റെ കടന്നുവരവ് കരുത്താകും. തൃണമുൽ എം.പി മഹുവ മൊയ്ത്ര, ദേശീയ വൈസ് പ്രസിഡൻറ് ലൂസിനോ ഫലീറോ എന്നിവർ ചേർന്ന് കിരണിനെയും അനുയായികളെയും പാർട്ടിയിലേക്ക് സ്വീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പാർട്ടിയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.

ഗോവയിൽ ബി.ജെ.പിയെ തറപറ്റിക്കുന്നത് ടി.എം.സിയല്ലാതെ മറ്റൊരു പാർട്ടിയും ഗൗരവമായി കാണുന്നില്ലെന്ന് കിരൺ പറഞ്ഞു. അടുത്തിടെ നിരവധി നേതാക്കൾ ടി.എം.സിയിൽ ചേർന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഗോവ മുൻ മുഖ്യമന്ത്രിയായിരുന്നു ലൂസിനോ ഫലീറോ കോൺഗ്രസ് വീട്ട് ടി.എം.സിയിലെത്തിയത്.

2017 നിയമസഭ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റുകൾ നേടിയ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപവത്കരിക്കുകയായിരുന്നു.

Tags:    
News Summary - Split in Goa Forward Party, working president Kiran Khandolkar joins TMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.