ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 134 കോവിഡ് മരണങ്ങൾ. 3722 പേർക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 78,003 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മരണസംഖ്യ 2549 ആയി.
കേന്ദ്ര ആേരാഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 49,219 പേരാണ് ചികിത്സയിൽ കഴിയുന്നത്. 26235 പേർ രോഗമുക്തി നേടി. പ്രതിദിനം 33 ശതമാനം പേര്‍ രോഗമുക്തരാകുന്നവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻെറ റിപ്പോര്‍ട്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 25000 കടന്നു. 25922 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 975 പേർ മരണത്തിന് കീഴടങ്ങി. സംസ്ഥാനത്ത് 5547 പേരാണ് രോഗമുക്തി നേടിയത്. ഗുജറാത്തിലും രാജസ്ഥാനിലും പശ്ചിമബംഗാളിലും കോവിഡ് മരണസംഖ്യ ഉയരുകയാണ്.
ഗുജറാത്തിൽ 9267 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണം 566 ആയി. 3562 പേർ രോഗമുക്തി നേടി. മധ്യപ്രദേശിൽ 4173 പേർ രോഗബാധിതരാവുകയും പേർ മരിക്കുകയും ചെയ്തു. രാജസ്ഥാനിൽ 4328 കോവിഡ് ബാധിതരും 121 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
തലസ്ഥാന നഗരമായ ഡൽഹിയിൽ ഇതുവരെ 7998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2858 പേർ രോഗമുക്തി നേടുകയും 106 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.
തമിഴ്നാട്ടിൽ 9227 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 64 പേർ മരിച്ചു. ഉത്തർപ്രദേശിൽ 3729 രോഗബാധിതരും 83 മരണവും റിപ്പോർട്ട് ചെയ്തു. ദേശീയ ശരാശരിയേക്കാൾ മരണനിരക്കുയർന്ന പശ്ചിമബംഗാളിൽ 2290 രോഗബാധിതരിൽ 207 പേരാണ് മരണത്തിന് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.