ന്യൂഡൽഹി: യു.പിയിലെ മഹോബയിൽ ആറുവയസുകാരനെ ട്രക്കിനടിയിലൂടെ വലിച്ചിഴച്ചു കൊലപ്പെടുത്തി. അപകടത്തിൽ കുട്ടിയുടെ മുത്തശ്ശനും മരിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഉദിത് നാരായണനും(67) പേരക്കുട്ടിയായ സാത്‍വിക്കും മാർക്കറ്റിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അമിത വേഗതയിൽ എത്തിയ ട്രക്ക് ഇടിച്ചു തെറിപ്പിച്ചത്. ഉദിത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സാത്‍വിക്കിനെയും സ്കൂട്ടറിനെയും ട്രക്ക് കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി.
കാൺപൂർ-സാഗർ ഹൈവേ എൻ.എച്ച് 86 ലാണ് ദാരുണ സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ട ആളുകൾ ട്രക്ക് ഡ്രൈവറെ ഇക്കാര്യം അറിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ ആളുകൾ റോഡിലേക്ക് വലിയ പാറക്കഷണങ്ങൾ ഉരുട്ടിയിട്ട് ട്രക്ക് നിർത്തിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെ ആൾക്കൂട്ടം മർദ്ദിക്കുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് ട്രക്കും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.