മണിപ്പൂർ പ്രമേയത്തിൽ യൂറോപ്യൻ യൂനിയനെ പ്രതിഷേധം അറിയിച്ച്​ സ്പീക്കർ

ന്യൂ​ഡ​ൽ​ഹി: മണിപ്പൂർ കലാപത്തെക്കുറിച്ച്​ യൂറോപ്യൻ പാർലമെന്‍റ്​ പ്രമേയം പാസാക്കിയ നടപടിയിൽ പാർലമെന്‍റ്​ വൈസ്​ പ്രസിഡന്‍റ്​ നിക്കോള ബീറിനെ പ്രതിഷേധം നേരിട്ട്​ അറിയിച്ച്​ ഇന്ത്യ. പി20 ഉച്ചകോടിക്കിടയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ലോക്സഭ സ്പീക്കർ ഓം ബിർലയാണ്​ പ്രതിഷേധം അറിയിച്ചത്​. ഓരോ രാജ്യത്തിനും പാർലമെന്‍റിനും പരമാധികാരമുണ്ടെന്നും അതിന്‍റെ ആഭ്യന്തര വിഷയങ്ങൾ മറ്റുള്ളവർ ചർച്ച ചെയ്യേണ്ടതില്ലെന്നും ഓം ബിർല പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ വിഭാഗീയ നയങ്ങളാണ്​ മണിപ്പൂർ കലാപത്തിനു​ കാരണമെന്ന പരാമർശം യൂറോപ്യൻ യൂനിയൻ പാർലമെന്‍റ്​ പാസാക്കിയ പ്രമേയത്തിൽ ഉണ്ടായിരുന്നു. ഇതിനെതിരെ വിദേശകാര്യ മന്ത്രാലയം നേരത്തേ പ്രതിഷേധിച്ചിരുന്നു.

ഇന്ത്യ-കാനഡ നയതന്ത്ര പോര്​ തുടരുന്നതിനിടയിൽ നടന്ന പി20 ഉച്ചകോടിയിൽ അവിടത്തെ സെനറ്റ്​ സ്പീക്കർ വിട്ടുനിന്നു. പ​ങ്കെടുക്കുമെന്ന്​ അറിയിച്ചിരുന്നെങ്കിലും പിന്നീട്​ പിന്മാറുകയായിരുന്നു. 

Tags:    
News Summary - Speaker expressed protest to the European Union on the Manipur resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.