Posted On
date_range Updated On
date_range ഗുജറാത്തിലും ഒമിക്രോൺ; സിംബാബ്വെയിൽനിന്ന് മടങ്ങിയെത്തിയ 72കാരന് രോഗം
അഹ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ജാംനഗർ സ്വദേശിയായ 72കാരനാണ് രോഗം.
സിംബാബ്വെയിൽനിന്ന് അടുത്തിടെയാണ് ഇയാൾ ഇന്ത്യയിലെത്തിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നിലവിൽ ജി.ജി ആശുപത്രിയിൽ ചികിത്സയിലാണ് 72കാരൻ. കഴിഞ്ഞ ആഴ്ചയിൽ മൂന്നുപേരാണ് ജാംനഗറിൽ സിംബാവ്വെയിൽ നിന്ന് മടങ്ങിയെത്തിയത്. മറ്റു രണ്ടുേപരുടെ പരിശോധന ഫലം പുറത്തുവന്നിട്ടില്ല.
രാജ്യത്ത് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ഒമിക്രോൺ കേസാണിത്. കർണാടകയിൽ രണ്ടുപേർക്ക് കഴിഞ്ഞദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.