സോനു സൂദ് ഫൗണ്ടേഷന്‍ 18 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കും

കോവിഡ് മഹാമാരിയിൽ വിഷമിക്കുന്നവർക്ക് താങ്ങായ താരമാണ് സോനു സൂദ്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോൾ സോനു സൂദ് ഫൗണ്ടേഷന്‍. ക്രിപ്‌റ്റോ റിലീഫിന്റെ സഹായത്തോടെയാണ് സോനു സൂദ് ഫൗണ്ടേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക.

18 ഓക്‌സിജന്‍ പ്ലാന്റുകളാണ് സോനു സൂദ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്.

ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളിൽ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് സോനുസൂദ് നേരത്തേ ഉറപ്പുനൽകിയിരുന്നു. അതിന് ശേഷം മംഗലാപുരത്തും കര്‍ണാടകയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സോനു പ്ലാന്റുകള്‍ സ്ഥാപിക്കും.

Tags:    
News Summary - Sonu Sood To Set 18 Oxygen Plants Across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.