അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഗൗരവമായി കാണണമെന്ന് സോണിയ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ണ്ടാ​യ തോ​ൽ​വി ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് അവർ സൂചിപ്പിച്ചു.

'നമുക്കുണ്ടായ തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട്' സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു. തോ​ൽ​വി​ക്കു​ള്ള കാ​ര​ണ​മാ​ണ് ആ​ദ്യം തി​രി​ച്ച​റി​യേ​ണ്ട​ത്. നിരാശാജനകമായപ്രകടനമാണ് പാർട്ടി കാഴ്ച വെച്ചത്. ഇതിനുള്ള കാരണമെന്തെന്ന് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തോ​ൽ​വി​യു​ടെ കാ​ര​ണം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു. പ്രവർത്തക സമിതിയിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കും.

ജൂണ്‍ 23-ന് പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനകം നാമനിര്‍ദേശം നല്‍കാം. ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ദിവസത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Tags:    
News Summary - Sonia Gandhi says Congress must draw 'uncomfortable lessons' from assembly polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.