ബംഗാളിൽ ഇടത്-കോൺഗ്രസ് സഖ്യത്തിന്​ സോണിയയുടെ അനുമതി

ന്യൂഡൽഹി: പശ്​ചിമ ബംഗാളിൽ ഇടുപക്ഷവുമായുള്ള സഖ്യത്തിന്​ സോണിയ ഗാന്ധിയുടെ അനുമതി. ലോക്​സഭ തെരഞ്ഞെടുപ്പിൽ ബം ഗാളിൽ കോൺഗ്രസ്​ മോശം പ്രകടനം നടത്തിയതാണ്​​ സോണിയയുടെ നീക്കത്തിന്​ കാരണം. പി.സി.സി അധ്യക്ഷൻ സൊമൻ മിത്രയുമാ യി നടത്തിയ കൂടിക്കാഴ്​ചക്കൊടുവിലാണ്​ സോണിയ സഖ്യത്തിന്​ പച്ചക്കൊടി കാട്ടിയത്​.

ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായുള്ള സഖ്യത്തിന്​ സോണിയ ഗാന്ധി അനുമതി നൽകിയതായി സൊമൻ മിത്ര പറഞ്ഞു. ഇടതുപക്ഷത്തിന്​ സമ്മതമാണെങ്കിൽ സഖ്യവുമായി മുന്നോട്ട്​ പോകാമെന്ന്​ സോണിയ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ്​ സഖ്യമുണ്ടാക്കില്ല. ബംഗാളിലെ പോരാട്ടം തൃണമൂലിന്​ എതിരായി കൂടിയുള്ളതാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പ്രതികരിച്ചു. രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന്​ സോണിയയാണ്​ കോൺഗ്രസിൻെറ ഇടക്കാല അധ്യക്ഷ.

Tags:    
News Summary - Sonia Gandhi nod for pact with Left in West Bengal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.