‘മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്കം അ​പ​ക​ട​ക​രം, ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം’- മോ​​ദി​​യു​​ടെ അ​​ജ​​ണ്ട​​ക്കെ​​തി​​രെ ആ​​ഞ്ഞ​​ടി​​ച്ച് സോ​​ണി​​യ

ന്യൂ​​ഡ​​ൽ​​ഹി: വ​​നി​​ത സം​​വ​​ര​​ണ​​ത്തി​​ന്റെ പേ​​രി​​ൽ, ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​യി മ​​ണ്ഡ​​ല പു​​ന​​ർ നി​​ർ​​ണ​​യം അ​​ടി​​ച്ചേ​​ൽ​​പി​​ക്കാ​​നു​​ള്ള കു​​ത​​ന്ത്ര​​മാ​​ണ് മോ​​ദി സ​​ർ​​ക്കാ​​റി​​നെ​​ന്ന് തു​​റ​​ന്ന​​ടി​​ച്ച് കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ല​​മെ​​ന്റ​​റി പാ​​ർ​​ട്ടി നേ​​താ​​വ് സോ​​ണി​​യ ഗാ​​ന്ധി.

പാ​​ർ​​ല​​മെ​​ന്റി​​ന്റെ പ്ര​​ത്യേ​​ക സ​​മ്മേ​​ള​​നം വി​​ളി​​ച്ച് മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യം ന​​ട​​പ്പാ​​ക്കാ​​നു​​ള്ള നീ​​ക്കം അ​​ങ്ങേ​​യ​​റ്റം അ​​പ​​ക​​ട​​ക​​ര​​വും ഭ​​ര​​ണ​​ഘ​​ട​​ന​​ക്ക് മേ​​ലു​​ള്ള ക​​ട​​ന്നാ​​ക്ര​​മ​​ണ​​വു​​മാ​​ണെ​​ന്ന് സോ​​ണി​​യ ഗാ​​ന്ധി മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. 33 ശ​​ത​​മാ​​നം വ​​നി​​താ സം​​വ​​ര​​ണ​​മെ​​ന്ന​​ത് ഇ​​തി​​ന​​കം തീ​​രു​​മാ​​നി​​ക്ക​​പ്പെ​​ട്ട​​താ​​ണെ​​ന്നും പ്ര​​ത്യേ​​ക സ​​മ്മേ​​ള​​ന​​ത്തി​​ലെ യ​​ഥാ​​ർ​​ഥ വി​​ഷ​​യം മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​മാ​​ണെ​​ന്നും സോ​​ണി​​യ ഓ​​ർ​​മി​​പ്പി​​ച്ചു. ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ത​​ന്നെ 2023ൽ ​​കൊ​​ണ്ടു​​വ​​ന്ന ‘344-എ’ ​​അ​​നു​​ച്ഛേ​​ദ​​ത്തി​​ൽ നി​​ന്ന് ഇ​​പ്പോ​​ൾ യൂ ​​ടേ​​ൺ അ​​ടി​​ക്കു​​ന്ന​​തെ​​ന്തു​​കൊ​​ണ്ടാ​​ണെ​​ന്നും ‘ദ ​​ഹി​​ന്ദു’​​വി​​ൽ എ​​ഴു​​തി​​യ ലേ​​ഖ​​ന​​ത്തി​​ൽ സോ​​ണി​​യ ചോ​​ദി​​ച്ചു.

ത​​മി​​ഴ്നാ​​ട്ടി​​ലും പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം ഉ​​ച്ച​​സ്ഥാ​​യി​​യി​​ലെ​​ത്തു​​മ്പോ​​ഴാ​​ണ് പ്ര​​ത്യേ​​ക പാ​​ർ​​ല​​മെ​​ന്റ് സ​​മ്മേ​​ള​​നം. പ്ര​​തി​​പ​​ക്ഷ​​ത്തെ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ക്കി രാ​​ഷ്ട്രീ​​യ നേ​​ട്ടം കൊ​​യ്യു​​ക​​യ​​ല്ലാ​​തെ മ​​റ്റൊ​​രു ല​​ക്ഷ്യ​​വും ഇ​​തി​​നി​​ല്ല. ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​പ്പി​​ക്കേ​​ണ്ട​​ത് രാ​​ഷ്ട്രീ​​യ​​മാ​​യ തു​​ല്യ​​ത പാ​​ലി​​ച്ചാ​​ണ്. കു​​ടും​​ബാ​​സൂ​​ത്ര​​ണം വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ​​വ​​ർ​​ക്കും ചെ​​റി​​യ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കും ദോ​​ഷ​​ക​​ര​​മാ​​യ ത​​ര​​ത്തി​​ലാ​​വ​​രു​​ത്. മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ ആ​​നു​​പാ​​തി​​ക വ​​ർ​​ധ​​ന അ​​വ​​ർ​​ക്കു​​ള്ള സ്വാ​​ധീ​​നം ന​​ഷ്ട​​പ്പെ​​ടു​​ത്താ​​നി​​ട​​യാ​​ക്കും.

സെ​​ൻ​​സ​​സും സെ​​ൻ​​സ​​സ് ആ​​ധാ​​ര​​മാ​​ക്കി​​യു​​ള്ള മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​വും ന​​ട​​ത്തി​​യ ശേ​​ഷം വ​​നി​​താ സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്കാ​​നാ​​ണ് 2023ൽ ​​പ്ര​​ത്യേ​​ക പാ​​ർ​​ല​​മെ​​ന്റ് സ​​മ്മേ​​ള​​നം വി​​ളി​​ച്ച് ‘344-എ’ ​​എ​​ന്ന അ​​നു​​ച്ഛേ​​ദം എ​​ഴു​​തി​​ച്ചേ​​ർ​​ത്ത​​ത്. ഇ​​ത് പ്ര​​തി​​പ​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​ല്ല. 2024ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് തൊ​​ട്ടേ വ​​നി​​താ സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​ണ് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. എ​​ന്നി​​ട്ടി​​പ്പോ​​ൾ അ​​ന്ന് കൊ​​ണ്ടു​​വ​​ന്ന ‘344-എ’ ​​ഭേ​​ദ​​ഗ​​തി ചെ​​യ്യ​​ണ​​മെ​​ന്ന് ഇ​​പ്പോ​​ൾ മോ​​ദി പ​​റ​​യു​​ന്ന​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണെ​​ന്ന് സോ​​ണി​​യ ചോ​​ദി​​ച്ചു.

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​സാ​​നി​​ക്കു​​ന്ന ഏ​​പ്രി​​ൽ 29നു​​ശേ​​ഷം വ​​നി​​താ ബി​​ല്ലി​​നാ​​യി സ​​ർ​​വ​​ക​​ക്ഷി യോ​​ഗം വി​​ളി​​ച്ചു​​കൂ​​ട്ട​​ണ​​മെ​​ന്ന് ഒ​​ന്ന​​ല്ല, മൂ​​ന്ന് പ്രാ​​വ​​ശ്യ​​മാ​​ണ് പ്ര​​തി​​പ​​ക്ഷം രേ​​ഖാ​​മൂ​​ലം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇ​​തം​​ഗീ​​ക​​രി​​ക്കാ​​തെ ‘ത​​ന്റെ വ​​ഴി​​യാ​​ണ് ഉ​​ന്ന​​ത വ​​ഴി’ എ​​ന്ന നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി. ഏ​​പ്രി​​ൽ 29നു​​ശേ​​ഷം സ​​ർ​​വ​​ക​​ക്ഷി യോ​​ഗം വി​​ളി​​ച്ച് പ്ര​​തി​​പ​​ക്ഷ​​വു​​മാ​​യി ച​​ർ​​ച്ച ചെ​​യ്ത് ജൂ​​ലൈ മ​​ധ്യ​​ത്തോ​​ടെ പാ​​ർ​​ല​​മെ​​ന്റി​​ന്റെ വ​​ർ​​ഷ​​കാ​​ല സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ൽ കൊ​​ണ്ടു​​വ​​ന്നാ​​ൽ ആ​​കാ​​ശം ഇ​​ടി​​ഞ്ഞു​​വീ​​ഴു​​ക​​യൊ​​ന്നു​​മി​​ല്ല. 16ന് ​​ചേ​​രു​​ന്ന പ്ര​​ത്യേ​​ക സ​​മ്മേ​​ള​​ന​​ത്തി​​ന്റെ അ​​ജ​​ണ്ട സം​​ബ​​ന്ധി​​ച്ച് രേ​​ഖാ​​മൂ​​ലം ഒ​​ര​​റി​​യി​​പ്പും ഒ​​രു എം.​​പി​​ക്കും ല​​ഭി​​ച്ചി​​ട്ടി​​ല്ല.

മ​​ണ്ഡ​​ല പു​​ന​​ർ നി​​ർ​​ണ​​യ​​മാ​​ണ് അ​​ജ​​ണ്ട​​യെ​​ന്നാ​​ണ് മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്. ഇ​​താ​​ക​​ട്ടെ, സെ​​ൻ​​സ​​സ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി മാ​​ത്രം ന​​ട​​ത്തേ​​ണ്ട​​താ​​ണ്. ജാ​​തി​​ക്ക​​ണ​​ക്ക് എ​​ടു​​ത്താ​​ൽ സെ​​ൻ​​സ​​സ് വൈ​​കു​​മെ​​ന്ന പ്ര​​ചാ​​ര​​ണം തെ​​റ്റാ​​ണ്. ജാ​​തി സെ​​ൻ​​സ​​സ് വീ​​ണ്ടും വൈ​​കി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ് മോ​​ദി​​യു​​​ടേ​​തെ​​ന്ന് സോ​​ണി​​യ വി​​മ​​ർ​​ശി​​ച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.