Posted On
date_range Updated On
date_range സൊഹ്റാബുദ്ദീൻ: രണ്ട് സാക്ഷികൾ കൂടി കൂറുമാറി
മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ്, തുൾസി പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ രണ്ട് പ്രോസിക്യൂഷൻ സാക്ഷികൾ കൂടി കൂറുമാറി. വ്യാഴാഴ്ച പ്രത്യേക സി.ബി.െഎ കോടതിയിൽ സാക്ഷി വിസ്താരത്തിനിടെ പ്രജാപതിയുടെ മുൻ അഭിഭാഷക കൃഷ്ണ ത്രിപാഠി, ഡ്രൈവർ മഹിപാൽ സിങ് എന്നിവരാണ് മൊഴി മാറ്റിപ്പറഞ്ഞത്.
ഇേതത്തുടർന്ന് ഇവർ കൂറുമാറിയതായി സി.ബി.െഎ അഭിഭാഷകൻ അംഗീകരിച്ചു. ഇതോടെ, സൊഹ്റാബുദ്ദീൻ കേസിൽ കൂറുമാറിയവരുടെ എണ്ണം 85 ആയി. ഇതുവരെ 135 സാക്ഷികളെയാണ് വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.