രാഹുൽ അമേത്തിക്കായി ഒന്നും ചെയ്​തില്ല; വയനാടിന്​ മുന്നറിയിപ്പുമായി സ്​മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിക്കാനിരിക്കെ വിമർശനവുമായി ബി.ജെ.പി നേതാവ ്​ സ്​മൃതി ഇറാനി. കഴിഞ്ഞ അഞ്ച്​ വർഷമായി രാഹുൽ അമേത്തിക്കായി ഒന്നും ചെയ്​തിട്ടില്ലെന്ന്​ സ്​മൃതി കുറ്റപ്പെടുത ്തി. വയനാട്ടിലെ ജനങ്ങൾ രാഹുലിൻെറ സ്ഥാനാർഥിത്വത്തെ കരുതലോടെ പരിഗണിക്കണം. രാഹുൽ ഇവിടെ ചെയ്​ത വികസന പ്രവർത്തനങ്ങൾ എന്താണെന്ന്​ വയനാട്ടിലെ ജനങ്ങൾ കാണണം. ഒരു തരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും രാഹുൽ അമേത്തിയിൽ നടത്തിയിട്ടില്ലെന്ന്​ സ്​മൃതി ഇറാനി പറഞ്ഞു.

റ്റൊരു ലോക്​സഭ സീറ്റിൽ കൂടി രാഹുൽ പത്രിക സമർപ്പിക്കുകയാണ്​. ഇത്​ അമേത്തിയെ അപമാനിക്കുന്നതും അവിടത്തെ ജനങ്ങളെ വഞ്ചിക്കുന്നതുമാണ്​. അമേത്തിയുടെ തോളിലേറി 15 വർഷം അധികാരം ആസ്വദിച്ചയാൾ അനുയായികളെ ഉപേക്ഷിച്ച്​ പോകുന്നു. അദ്ദേഹത്തിന്​ ഇവിടെ കാര്യമായ പിന്തുണയില്ലെന്ന്​ ​േകാൺഗ്രസ്​ പ്രവർത്തകർക്കറിയാം’ - ഇറാനി കൂട്ടിച്ചേർത്തു.

അമേത്തിയിൽ മൽസരിക്കാൻ വീണ്ടും അവസരം നൽകിയതിന്​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായോ​ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദിയുണ്ടെന്നും സ്​മൃതി ഇറാനി പറഞ്ഞു. അമേത്തിയിൽ സ്​മൃതി ഇറാനിയാണ്​ ഇക്കുറിയും രാഹുലിനെ നേരിടാനായി ബി.ജെ.പി സ്ഥാനാർഥിയായി എത്തുന്നത്​.

Tags:    
News Summary - Smriti Irani warns Wayanad-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.