കുടകിൽ കാർ തടഞ്ഞുനിർത്തി 50 ലക്ഷം തട്ടി; മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

വീരാജ്‌പേട്ട: മലയാളി കരാറുകാരനെ കാർ തടഞ്ഞുനിർത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളികളടക്കം ആറുപേർ അറസ്റ്റിൽ. വീരാജ്പേട്ട സ്വദേശികളായ മലതിരികെയിലെ ദിനേശ് കെ. നായർ (36), ആർജിയിലെ നാഗേഷ് (42), അറസു നഗറിലെ പി.സി. രമേശ് (40), ബിട്ടങ്കാല പെഗ്ഗരിക്കാട് പൈസാരിയിലെ എ.കെ. രമേശ് (36) പിക്അപ് ഡ്രൈവർ പ്രശാന്ത് (40), മലയാളികളായ അരുൺ (29), ജംഷാബ് (30) എന്നിവരെയാണ് മടിക്കേരിയിലെ കുടക് ജില്ല ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈമാസം ഒമ്പതിന് ഹുൻസൂർ-ഗോണിക്കൊപ്പ ഹൈവേയിലെ ദേവർപുരയിൽവെച്ച് മലപ്പുറത്തെ കരാറുകാരൻ ജംഷാദിന്റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവർ ഉപയോഗിച്ച മൂന്നു വാഹനങ്ങളും മൂന്നു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട 10 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

മറ്റൊരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് തൃശൂരിലെ ജയിലിൽ കഴിയുന്ന ദിനേശൻ ഏതാനും ദിവസം മുമ്പാണ് പരോളിൽ ഇറങ്ങിയത്. സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ ജയിലിലേക്ക് തിരിച്ചുപോയി. കൊള്ളസംഘത്തിന് പദ്ധതിയൊരുക്കിയ ഇയാൾ കേരളത്തിൽനിന്നു വന്ന 10 പേർക്ക് വീരാജ്പേട്ട ചൗക്കിയിലുള്ള കൃഷ്ണ ലോഡ്ജിൽ മുറികൾ ഒരുക്കിയിരുന്നു. ദിനേശ് നായർ വീരാജ്പേട്ടയിലെ സ്വകാര്യ ബസ് ജീവനക്കാരനും ഹിന്ദു ജാഗരണ വേദി സജീവ പ്രവർത്തകനുമാണ്.

Tags:    
News Summary - six people arrested for theft in Kodagu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.