തി​രു​വ​ന​ന്ത​പു​രം: തൃ​ക്കാ​ക്ക​ര മു​ത​ൽ ത​ദ്ദേ​ശം​ വ​രെ നീ​ളു​ന്ന വി​ജ​യ​പ​ര​മ്പ​ര​ക​ളു​ടെ ആ​ത്​​മ​വി​ശ്വ​സ​വും രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച അ​ഞ്ച്​ വ​മ്പ​ൻ ഗ്യാ​ര​ന്റി​ക​ളും ഒ​പ്പം സ​ർ​ക്കാ​റി​നെ​തി​രെ ക​ത്തി​യാ​ളു​ന്ന ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​വും കൈ​മു​ത​ലാ​ക്കി​യാ​ണ്​ അ​ധി​കാ​രം പി​ടി​​ച്ചെ​ടു​ക്കാ​നു​ള്ള യു.​ഡി.​എ​ഫ്​ പ​ട​പ്പു​റ​പ്പാ​ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​ക്കു​ണ്ടാ​യ ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റം പോ​സി​റ്റീ​വ് ത​രം​ഗം എ​ന്ന​തി​നൊ​പ്പം ത​ന്നെ ഇ​ട​തു​മു​ന്ന​ണി​ക്കെ​തി​യാ​യ ശ​ക്​​ത​മാ​യ നെ​ഗ​റ്റീ​വ്​ വി​കാ​ര​മാ​യി കൂ​ടി​യാ​ണ്​ കോ​ൺ​​ഗ്ര​സ്​ വി​ല​യി​രു​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട്​ ത​ന്നെ ഈ ​ഫ​ല​ങ്ങ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ കൃ​ത്യ​മാ​യ ദി​ശാ​സൂ​ച​ക​മാ​യാ​ണ്​ യു.​ഡി.​എ​ഫ്​ ക്യാ​മ്പ്​ നെ​ഞ്ചേ​റ്റു​ന്ന​ത്. സ​ർ​ക്കാ​റി​ന്‍റെ 10 വ​ർ​ഷ​ത്തെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ ജ​ന​സ​മ​ക്ഷം തു​റ​ന്നു​കാ​ട്ടു​ന്ന കു​റ്റ​പ​ത്ര​വു​മാ​യാ​ണ്​ യു.​ഡി.​എ​ഫ്​ ക​ള​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ട്രാ​റ്റ​ജി​യു​ടെ തു​ട​ക്ക​മെ​ന്ന​ത്​ കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ന​യി​ച്ച ‘പു​തു​യു​ഗ യാ​ത്ര’​യാ​ണ്. വെ​റു​മൊ​രു രാ​ഷ്ട്രീ​യ ജാ​ഥ എ​ന്ന​തി​ലു​പ​രി യാ​ത്ര പ്ര​തി​പ​ക്ഷ​ത്തി​ന്​ പു​തി​യ രാ​ഷ്ട്രീ​യ ഭാ​ഷ ന​ൽ​കു​ക​യും ഒ​പ്പം മു​ന്ന​ണി സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ക​​യും ചെ​യ്തു​​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വീ​ഴ്ച​ക​ളെ വ​സ്തു​നി​ഷ്ഠ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​തി​നോ​ടൊ​പ്പം സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ഒ​രു ബ​ദ​ൽ വി​ക​സ​ന രേ​ഖ​യു​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യ അ​വ​ത​ര​ണം കൂ​ടി​യാ​യി​രു​ന്നു ജാ​ഥ. ഇ​തി​ൽ ചു​​വ​ടൂ​ന്നി​യാ​ണ്​ ഇ​നി​യു​ള്ള നീ​ക്ക​ങ്ങ​ൾ.

യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ‘ഗ്യാ​ര​ന്റി​ക​ളാ​ണ്’​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലെ യു.​ഡി.​എ​ഫി​ന്‍റെ തു​രു​പ്പു​ചീ​ട്ട്​. സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ യാ​ത്ര സം​സ്ഥാ​ന​ത്തെ 1.39 കോ​ടി​യോ​ളം വ​രു​ന്ന വ​നി​ത വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ്. പ്ര​തി​മാ​സ ക്ഷേ​മ പെ​ൻ​ഷ​ൻ 3,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന ഗ്യാ​ര​ന്റി​യു​ടെ വാ​ഗ്ദാ​ന പ​രി​ധി​യി​ൽ 65 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ വ​രും. 25 ല​ക്ഷം രൂ​പ വ​രെ​യു​ള്ള സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ്ര​ഖ്യാ​പ​നം 45 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ​രി​ര​ക്ഷ​യു​റ​പ്പാ​ക്ക​ൽ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്​. യു​വ​സം​രം​ഭ​ക​ർ​ക്കാ​യി അ​ഞ്ച്​ ല​ക്ഷം രൂ​പ വ​രെ​യു​ള്ള പ​ലി​ശ​ര​ഹി​ത വാ​യ്​​പ​യും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യു​ള്ള 1000 രൂ​പ​യു​ടെ പ്ര​തി​മാ​സ സ​ഹാ​യ​വു​മ​ട​ക്കം യു.​ഡി.​എ​ഫ്​ ഗ്യാ​ര​ന്റി​ക​ൾ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ണ്ടു​ള്ള​താ​ണെ​ന്ന​തും യു.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ നി​റം​പ​ക​രു​ന്നു.

ഇ​തോ​ടൊ​പ്പം സ്വ​ർ​ണ്ണ​ക്കൊ​ള്ള​യും യു​വ​തി​​പ്ര​വേ​ശ​ന​ത്തി​ലെ സ​ർ​ക്കാ​റി​ന്‍റെ മ​ല​ക്കം​മ​റി​ച്ചി​ലും അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലെ പൊ​രു​ത്ത​പ്പെ​ടാ​ത്ത ക​ണ​ക്കു​ക​ളു​മ​ട​ക്കം ശ​ബ​രി​മ​ല​യി​ലെ സ​ർ​ക്കാ​റി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ൾ അ​ക്ക​മി​ട്ട് നി​ര​ത്താ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്​ മു​ന്ന​ണി. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വീ​ഴ്ച​ക​ളു​ടെ പ​ര​മ്പ​ര​യും സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യു​മ​ട​ക്കം വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ക​ണ​ക്കു​കൂ​ട്ട​ൽ. 

Tags:    
News Summary - kerala assembly election 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.