കൊല്ലപ്പെട്ട യുവാക്കൾ

ദലിത് യുവാക്കളുടെ കൊല: തമിഴ്നാട്ടിൽ ആറു പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് റാണിപേട്ട് ജില്ലയിലെ ജാതി സംഘട്ടനത്തിൽ രണ്ട് ദലിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. പത്തിലേറെ പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പുലി എന്ന ആർ. സുരേന്ദ്രൻ, ആർ. അജിത്, ആർ. മാധവൻ, വി. നന്ദകുമാർ, എസ്. കാർത്തിക്, പി. സക്തിയ എന്നിവരാണ് അറസ്റ്റിലായത്. അറകോണം ഗുരുവാരജൻപേട്ടയിൽ ബുധനാഴ്ച രാത്രിയാണ് സംഘട്ടനം ഉണ്ടായത്. ഗൗതം നഗറിലെ സെ​േ​മ്പ​ട്​ സൂ​ര്യ (26), സോ​ക​ന്നൂ​ർ അ​ർ​ജു​ന​ൻ (25) എന്നീ യുവാക്കളാണ് കുത്തേറ്റ് മരിച്ചത്. ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​ദ​ൻ, വ​ല്ല​ര​സു, സൗ​ന്ദ​ര​രാ​ജ​ൻ എ​ന്നി​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സൂ​ര്യ​യും അ​ർ​ജു​ന​നും ദ​ലി​ത്​ സം​ഘ​ട​ന​യാ​യ വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി സ്​​ഥാ​നാ​ർ​ഥി ഗൗ​തം സ​ന്ന​ക്കു​വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. വ​ണ്ണി​യ​ർ സ​മു​ദാ​യ​ത്തി​െൻറ പി​ൻ​ബ​ല​മു​ള്ള അ​ണ്ണാ ഡി.​എം.​കെ സ്​​ഥാ​നാ​ർ​ഥി എ​സ്. ര​വി​യാ​ണ്​ എ​തി​രാ​ളി.

ബ​സ്​​സ്​​റ്റോ​പ്പി​ൽ​വെ​ച്ച്​ ദ​ലി​ത് ​- വ​ണ്ണി​യ​ർ സ​മു​ദാ​യ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ ത​മ്മി​ലു​ള്ള വാ​ക്കു​​ത​ർ​ക്ക​ം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കുകയായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് റാണിപേട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Six arrested for murders of two dalit youths in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.